പി പ്രേമകുമാരി ടീച്ചർക്ക് ലയൺസ് ക്ലബ്ബിൻ്റെ ആദരം

പി പ്രേമകുമാരി ടീച്ചർക്ക് ലയൺസ് ക്ലബ്ബിൻ്റെ ആദരം

  • 30 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷം വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന ടീച്ചറെ വീട്ടിലെത്തിയാണ്, ലയൺസ് ക്ലബ്‌ ആദരവ് ചടങ്ങുകൾ സംഘടിപ്പിച്ചത്.

കൊയിലാണ്ടി:ദേശീയ അധ്യാപക ദിനാചരണത്തോടനുബന്ധിച്ച് കൊയിലാണ്ടി ലയൺസ് ക്ലബ്‌, റിട്ടയേർഡ് അധ്യാപിക ഒതയമംഗലത്ത് പി പ്രേമകുമാരി ടീച്ചറെ ആദരിച്ചു. 30 വർഷത്തെ അധ്യാപന ജീവിതത്തിന് ശേഷം വീട്ടിൽ വിശ്രമ ജീവിതം നയിക്കുന്ന ടീച്ചറെ വീട്ടിലെത്തിയാണ്, ലയൺസ് ക്ലബ്‌ ആദരവ് ചടങ്ങുകൾ സംഘടിപ്പിച്ചത്. കൊയിലാണ്ടിയിലും പരിസരത്തും നിരവധി വിദ്യാർത്ഥി സമ്പത്തുള്ള ടീച്ചർ ,കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ നിന്നും 2003 ൽ ആണ് വിരമിച്ചത്. ആധ്യാപക കുടുംബ പശ്ചാത്തലം ടീച്ചറുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകി.

ഭർത്താവ് കുഞ്ഞിക്കണ്ണൻ മാസ്റ്റർ (late ), മകൾ രോഷ്ണി വിനോദ് ,പന്തലായനി ഹയർ സെക്കണ്ടറി സ്കൂളിലും, മകൻ ഡോ:രഞ്ജിത് ലാൽ നടക്കാവ് ഗവ ഗേൾസ് ഹയർ സെക്കൻ്ററി ഹൈസ്കൂളിലും അധ്യാപകരായി പ്രവർത്തിച്ചുവരുന്നു. ക്ലബ്‌ വൈസ് പ്രസിഡൻ്റ് ബാബു കൊളപ്പള്ളി സ്വാഗതം പറഞ്ഞ ചടങ്ങിൽ ഡോ: ഇ സുകുമാരൻ ഡോ : കെ ഗോപിനാഥ് എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു, ഡോ : പി. എം രാധാകൃഷ്ണൻ ഫലകം സമ്മാനിച്ചു. ടി എം . രവി , എൻ കെ കണാരൻ,
,വൈസ് പ്രസിഡണ്ട് പി ഡി രഘുനാഥ്, കോമളം രാധാകൃഷ്ണൻ, പദ്മജ ഗോപിനാഥ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ സെക്രട്ടറി ഹരീഷ് മാറോളി നന്ദിയും പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )