കെ. എം സി സി യുടെ വിദ്യാദ്യാസ ഇടപെടലുകൾ മാതൃകാപരം : സ്വാദിഖലി തങ്ങൾ

കെ. എം സി സി യുടെ വിദ്യാദ്യാസ ഇടപെടലുകൾ മാതൃകാപരം : സ്വാദിഖലി തങ്ങൾ

  • എം സി.സി യുടെ എഡ്യു കെയർ പദ്ധതിയിൽ അംഗങ്ങളായി കേന്ദ്ര സർക്കാർ സർവ്വീസിൽ പ്രവേശിച്ചവരെ അനുമോദിക്കുന്ന ചടങ്ങ് കൊയിലാണ്ടി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം
കൊയിലാണ്ടി:സമൂഹത്തിൻ്റെ വിദ്യാഭ്യാസ പ്രോത്സാഹനത്തിനും സർക്കാർ സർവ്വീസിലെ പിന്നോക്കാവസ്ഥ മാറ്റി യെടുക്കാനും കുവൈ റ്റ് കൊയിലാണ്ടി മണ്ഡലം കെ എം. സി സി നടത്തിവരുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും സിജി എന്ന വിദ്യാദ്യാസ മാർഗ്ഗനിർദ്ദേശക ഏജൻസിയുമായി സഹകരിച്ചു കൊണ്ടുള്ള പദ്ധതികൾ താല്കാലിക നേട്ടങ്ങളെക്കാളും സുസ്ഥിരവും ദീർഘ വുമായ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ളതാകയാൽ ഇതിന് വേണ്ടിയുള്ള ബോധപൂർവ്വമായ  ഇടപെടലുകൾ ഏറെ ഫല പ്രഥവും ശ്ലാഘനീയമാണെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു കുവൈറ്റ്കെ. എം സി.സി യുടെ എഡ്യു കെയർ പദ്ധതിയിൽ അംഗങ്ങളായി കേന്ദ്ര സർക്കാർ സർവ്വീസിൽ പ്രവേശിച്ചവരെ അനുമോദിക്കുന്ന ചടങ്ങ് കൊയിലാണ്ടി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ കുവൈറ്റ് കെ. എം. സി സി. സംസ്ഥാന ഉപാധ്യക്ഷൻ റഹൂഫ് മഷ്ഹൂർ തങ്ങൾ (കൊയിലാണ്ടി) അധ്യക്ഷത വഹിച്ചു പദ്ധതിയുടെ രണ്ടാം ഘട്ടത്തിൻ്റെ ബ്രോഷർ പ്രകാശനം നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് വി. പി. ഇബ്രാഹിം കുട്ടിക്ക് നല്കി സാദിഖലി തങ്ങൾ പ്രകാശനം ചെയ്തു.

സയ്യിദ് ഉമ്മർ ബാഫഖി തങ്ങൾ അനുസ്മരണം എസ് പി കുഞ്ഞമ്മദും ,പി.വി മുഹമ്മദ് സാഹിബ് അനുസ്മരണം പാറക്കൽ അബ്ദുള്ള എം എൽ എ യും നിർവ്വഹിച്ചു. കെ. എം സി സി അംഗങ്ങളുടെ എസ് എസ് എൽ സി പ്ലസ് ടു ഡിഗ്രി ജേതാക്കളായ മക്കളെയും നീറ്റ് പരിക്ഷയിൽ ഉയർന്ന റാങ്കുകാരെയും ചടങ്ങിൽ അനുമോദിച്ചു. എം. എ. സ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ആസിഫ് കലാമിനുള്ള ഉപഹാരം സ്വാദിഖലി തങ്ങൾ നല്കി. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. ടി. ഇസ്മായിൽ ജില്ലാ വൈസ് പ്രസിഡന്റ് വി കെ സി ഉമ്മർ മൗലവി ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് മിസ് ഹബ് കീഴരിയൂർ, വി.പി. ജബ്രാഹിം കുട്ടി ഡോ : ടി.കെ അഷ്റഫ് , അനസ് ( സി ജി ) മഠത്തിൽ അബ്ദുറഹിമാൻകുവൈറ്റ് കെ. എം. സി. സി സംസ്ഥാന ജില്ലാ മണ്ഡലം ഭാരവാഹികളായ അസീസ് തിക്കോടി എ.വി ഫാസിൽ , നവാസ് കോട്ടക്കൽ ഗഫൂർ ഹസ്നാസ് ,സാലിഹ് ബാത്ത ,ഷമീർ തിക്കോടി ,ഷംസുദീൻ ചെരക്കോത്ത് എന്നിവർ പ്രസംഗിച്ചു .നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അൻഷാദ് തിക്കോടി സ്വാഗതവും കോർഡിനേറ്റർ ടി അഷ്റഫ് നന്ദിയും പറഞ്ഞു. മണ്ഡലം മുസ്‌ലിം ലീഗ് ഭാരവാഹികളായ.എൻ പി മമ്മദ് ഹാജി, അലി കൊയിലാണ്ടി, എ പി റസാഖ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി സമദ് നടേരി, വനിതാ ലീഗ് ജില്ലാ നേതാക്കളായ റഷീദ , സറീന യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ്‌ ഫാസിൽ നടേരി, ജനറൽ സെക്രട്ടറി ഷഫീഖ് കാരെക്കാട്, വനിതാ ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സുമ കെ ജനറൽ സെക്രട്ടറി റഹ്മത്ത് കെ വി, എ അസീസ് മാസ്റ്റർ, കെ എം നജീബ്, ലത്തീഫ് കവലാട്, ആലികോയ തെക്കയിൽ, സി കെ അബൂബക്കർ, ബഷീർ മേലടി എന്നിവർ നേതൃത്വം നല്കി.
CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )