
ദേശാഭിമാനി അക്ഷരമുറ്റം പ്രശ്നോത്തരി മത്സരം നാളെ
- ഏതാണ്ട് 2 കോടി രൂപയുടെ സമ്മാനങ്ങളാണ് വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുക.
കൊയിലാണ്ടി :ദേശാഭിമാനി അക്ഷരമുറ്റം പ്രശ്നോത്തരി മത്സരം സപ്തംബർ 9 ന് ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കേരളത്തിലെ മുഴുവൻ സ്കൂളുകളിലും നടക്കും.എൽ പി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിഭാഗങ്ങളിലെ മുഴുവൻ കുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരവും ഇതേ സമയത്ത് നടക്കും.

ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്കുള്ള സബ്മില്ലാതല മത്സരം ഒക്ടോബർ 10 നും ജില്ലാതല മത്സരം ഒക്ടോബർ 25 നും സംസ്ഥാന തല മത്സരം നവംബർ 15 നുമാണ്. ഏതാണ്ട് 2 കോടി രൂപയുടെ സമ്മാനങ്ങളാണ് വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കുക.
CATEGORIES News
