
മെഡിക്കൽ കോളേജ് ബസ് ടെർമിനൽ നിർമ്മാണം ഉടൻ ആരംഭിക്കണം
- ബസ് ടെർമിനൽ പ്രവർത്തി ആരംഭിക്കാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികൾ ആവിഷ്കരിക്കിമെന്ന് മഹാത്മാ ഹെൽത്ത് വർക്കേഴ്സ് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു.
കോഴിക്കോട് :മെഡിക്കൽ കോളേജ് ആശുപത്രിയിൽ വന്നു പോകുന്ന രോഗികൾക്ക് പരിസരത്ത് ഒരു ബസ് സ്റ്റേഷൻ ഇല്ലാത്തതിനാൽ വളരെയധികം പ്രയാസം നേരിടുന്നുണ്ടെന്നും, എത്രയും വേഗത്തിൽ ബസ് ടെർമിനൽ നിർമ്മാണം ആരംഭിക്കണമെന്നും മഹാത്മാ ഹെൽത്ത് വർക്കേഴ്സ് കോൺഗ്രസ് കോഴിക്കോട് കോർപറേഷൻ മേയറോട് ആവശ്യപ്പെട്ടു.കൊഴിഞ്ഞു പോയ പലവർഷങ്ങളിലും പദ്ധതി വിഹിതമായി പ്രസ്തുത പ്രൊജക്റ്റ് ഉൾപ്പെടുത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണെന്ന് കൺവെൻഷൻ കുറ്റപ്പെടുത്തി.ഉടൻതന്നെ ബസ് ടെർമിനൽ പ്രവർത്തി ആരംഭിക്കാത്തപക്ഷം പ്രത്യക്ഷ സമര പരിപാടികൾ ആവിഷ്കരിക്കിമെന്ന് മഹാത്മാ ഹെൽത്ത് വർക്കേഴ്സ് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു.

കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ വി വിജയാനന്ദൻ അധ്യക്ഷത വഹിച്ച കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി രമേശ് അമ്പലക്കോത്ത് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായ കെ എൻ എ അമീർ,ജഗത്ത്മയൻ ചന്ദ്രപുരി, സക്കറിയ പള്ളിക്കണ്ടി,നെല്ലിയോട്ട് ബഷീർ, എം എ കോയ,മാധവൻ മുക്കം, മുല്ലശ്ശേരി ഗംഗാധരൻ,സോമൻ മാങ്കാവ് എന്നിവർ സംസാരിച്ചു. സുരേഷ് മലയമ്മ സ്വാഗതവും സിന്ധു ചേളന്നൂർ നന്ദിയും പറഞ്ഞു.
