
ഒരു ജീവൻ തിരികെ പിടിച്ച നിമിഷം ബിഗ് സല്യൂട്ട്
- ഒരു ജീവൻ രക്ഷിക്കാൻ മുന്നിൽ നിന്ന മുഴുവൻ ആരോഗ്യപ്രവർത്തകർക്കും കൊയിലാണ്ടി ഫയർഫോഴ്സിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ബിഗ് സല്യൂട്ടും.
കൊയിലാണ്ടി: ഇന്നലെ ഉച്ചയ്ക്ക് 2.30ഓടെ കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന ഒരാൾക്ക് വഴിമധ്യേ പെട്ടെന്ന് ഹൃദയാഘാതമുണ്ടായി. വിവരം ലഭിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് ഉടൻ ഇടപെട്ട് അദ്ദേഹത്തെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.ജീവനും മരണത്തിനുമിടയിൽ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ, ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. നയീം അലി, ഡോ. ശംഭു, നഴ്സിംഗ് ഓഫീസർ രജിഷ്മ അഭിരാജ്, അനസ്തേഷ്യ ടെക്നീഷ്യൻ അഖില, ഇസിജി ടെക്നീഷ്യൻ ശൈലേഷ് എന്നിവർ അടങ്ങുന്ന സംഘം സമയോചിതമായി ഇടപെട്ടു.ഒറ്റക്കെട്ടായുള്ള അവരുടെ പ്രവർത്തനവും അടിയന്തര ചികിത്സയും ചേർന്നാണ് ആ ജീവൻ തിരികെ പിടിക്കാനായത്.

രോഗി ഇപ്പോൾ കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലെ ഐസിയുവിൽ ചികിത്സയിലാണ്.ഒരു സർക്കാർ ആശുപത്രിയിൽ അത്യാഹിത ഘട്ടത്തിൽ ഇത്രയും മികച്ചതും സമയബന്ധിതവുമായ പരിചരണം ലഭിക്കുന്നു എന്നത് കൊയിലാണ്ടിക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.ഒരു ജീവൻ രക്ഷിക്കാൻ മുന്നിൽ നിന്ന മുഴുവൻ ആരോഗ്യപ്രവർത്തകർക്കും കൊയിലാണ്ടി ഫയർഫോഴ്സിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ബിഗ് സല്യൂട്ടും.മനുഷ്യജീവന് വിലയുണ്ടെന്ന് പ്രവർത്തിയിലൂടെ തെളിയിച്ച നല്ല മനസ്സുകൾക്ക് നന്ദി.
