മഞ്ഞക്കുളം വി.പി.കൃഷ്ണൻ മാസ്റ്റർ ഗ്രന്ഥാലയം ഗ്രന്ഥശാല ദിനാചരണം ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു

മഞ്ഞക്കുളം വി.പി.കൃഷ്ണൻ മാസ്റ്റർ ഗ്രന്ഥാലയം ഗ്രന്ഥശാല ദിനാചരണം ഇബ്രാഹിം തിക്കോടി ഉദ്ഘാടനം ചെയ്തു

  • എ .എം കുഞ്ഞിരാമൻ പതാക ഉയർത്തി.

മേപ്പയൂർ:മഞ്ഞക്കുളം വി.പി.കൃഷ്ണൻ മാസ്റ്റർ ഗ്രന്ഥാലയം ഗ്രന്ഥശാല ദിനാചരണം സംഘടിപ്പിച്ചു.വ്യത്യസ്ത പ്രദേശങ്ങളിലുള്ള ആളുകളിൽ നിന്നും വിപുലമായ രൂപത്തിൽ പുസ്തകം ശേഖരിച്ചു കൊണ്ടായിരുന്നു പരിപാടി നടത്തിയത് .എഴുത്തുകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി പുസ്തകം സ്വീകരിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു .

പ്രസിഡണ്ട് എ.എം കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു .സെക്രട്ടറി വി വിജയൻ സ്വാഗതം പറഞ്ഞു .മൊയ്തു മാനക്കൽ ,കെ .കെ കുഞ്ഞമ്മദ്, ആയിടത്തിൽ പി ഗോപാലൻ ,ആർ. രാജീവൻ, ടി .എം .കെ അശോകൻ എന്നിവർ സംസാരിച്ചു . എ .എം കുഞ്ഞിരാമൻ പതാക ഉയർത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )