
റെയിൽവേ യാത്രാ ഇളവ് പുന:സ്ഥാപിക്കുക. സീനിയർ സിറ്റിസൻസ് വനിതാ ഫോറം പാതിരിപ്പറ്റ
- വനിതാ കൺവെൻഷൻ ഫോറം ജില്ലാ വൈസ് പ്രസിഡണ്ട് കെ. പി വിജയ ഉദ്ഘാടനം ചെയ്തു
കക്കട്ടിൽ :റെയിൽവെ യാത്രാ ഇളവ് പുനസ്ഥാപിക്കാനും, 70 വയസ്സ് പൂർത്തിയായവർക്കുള്ള സൗജന്യ ഇൻഷുറൻസ് കേരളത്തിൽ നടപ്പിലാക്കാനും സീനിയർ സിറ്റിസൺസ് വനിത ഫോറം പാതിരിപ്പറ്റ യൂണിറ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു.കെ. പി കണാരൻടെ വീട്ടിൽ ചേർന്ന ഫോറം രൂപീകരണത്തിൽ മുതിർന്ന വനിതകളുടെ ഊർജ്ജസ്വലത ഏറെ ശ്രദ്ധേയമായി. അമ്പതോളം പേരാണ് പങ്കെടുത്തത്.വനിതാ കൺവെൻഷൻ ഫോറം ജില്ലാ വൈസ് പ്രസിഡണ്ട് കെ. പി വിജയ ഉദ്ഘാടനം ചെയ്തു.

എഴുത്തുകാരനും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് ഗിരിജാഭായ് വനിത ഫോറം രൂപീകരണത്തിന്റെ വിവിധ ലക്ഷ്യങ്ങൾ വിശദീകരിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് ഈ.സി ബാലൻ സാമൂഹ്യ രംഗത്ത് വനിതകളുടെ സാന്നിധ്യം ശക്തിപ്പെടുത്തേണ്ടതിൻടെ ആവശ്യകതയെ പറ്റി സംസാരിച്ചു .കെ.നാണു,കെ.പി കണാരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.കെ. പി ശാന്ത അധ്യക്ഷതവഹിച്ചു. ഒ. പി ജാനു സ്വാഗതം പറഞ്ഞു. കെ പി ചന്ദ്രി നന്ദി രേഖപ്പെടുത്തിവനിതാ ഫോറം ഭാരവാഹികളായി കെ. പി ശാന്ത (പ്രസിഡൻറ്) . ഒ. പി ജാനു ( സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു
