മെസ്സിയുടെ പേരിലെ തട്ടിപ്പ് : അന്വേഷണം വി. അബ്ദുറഹിമാനിലേക്ക്; ആഭ്യന്തരമന്ത്രിയെ കണ്ട് അന്വേഷണപുരോഗതി അറിയിച്ച് എസ്ഐടി തലവൻ

മെസ്സിയുടെ പേരിലെ തട്ടിപ്പ് : അന്വേഷണം വി. അബ്ദുറഹിമാനിലേക്ക്; ആഭ്യന്തരമന്ത്രിയെ കണ്ട് അന്വേഷണപുരോഗതി അറിയിച്ച് എസ്ഐടി തലവൻ

  • വിഷയത്തിൽ മുൻ കായിക മന്ത്രിയിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ഉടൻ തയ്യാറാക്കും.

തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ കൊണ്ട് വരാനെന്ന പേരിലെ തട്ടിപ്പിൽ എസ്ഐടി തലവൻ ആഭ്യന്തര മന്ത്രിയെ അന്വേഷണ പുരോഗതി അറിയിച്ചു. പരിശോധന വിവരങ്ങളും തുടരന്വേഷണ കാര്യങ്ങളും മന്ത്രിയെ അറിയിച്ചു. വിഷയത്തിൽ മുൻ കായിക മന്ത്രിയിലേക്കും അന്വേഷണം വ്യാപിപ്പിക്കും. ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക ഉടൻ തയ്യാറാക്കും. തട്ടിപ്പിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുക്കാനാണ് എൻഫോഴ്സ്സ്മെന്റ്ഡയറക്ടറേറ്റിൻ്റെ നീക്കം. ആൻാ അഗസ്റ്റിനും റിപ്പോർട്ടർ ബ്രോഡ് കാസ്റ്റിങ്ങ് കമ്പനിക്കുമെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ഇഡി നീക്കം.

കളമശേരിയിലെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി ആസ്ഥാനത്ത് 21 മണിക്കൂർ നീണ്ട എസ്ഐടി പരിശോധനയിൽ രേഖകളും മെമ്മറി കാർഡും കസ്റ്റഡിയിൽ എടുത്തു. റിപ്പോർട്ടർ ചാനലിലെ പരിശോധനയിൽ ആവശ്യമായ തെളിവുകൾ ലഭിച്ചെന്ന്ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്നലെ പ്രതികരിച്ചിരുന്നു.എസ്ഐടി പരിധിയിൽ കൂടുതൽ വിദേശ കറൻസിയും കണ്ടെടുത്തെന്നാണ് സൂചന. ഇക്കാര്യം എസ്പെ്ഐടി തലവൻ വിശദീകരിക്കുമെന്ന് തൃക്കാക്കര എസിപി ബിജോയ് ചന്ദ്രൻ പറഞ്ഞു. ആന്റോ അഗസ്റ്റിന്റെ വാഴക്കാലയിലെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, കൊച്ചിയിലെ ഗോട്ട് ആഡ് കമ്പനി എന്നിവിടങ്ങളിലും ഇന്നലെ പരിശോധന നടത്തിയിരുന്നു. കേസിലെ ഒന്നാംപ്രതി ആന്റോ അഗസ്റ്റിനെ ഉടൻ വിശദമായി ചോദ്യം ചെയ്യും. വഞ്ചന ഗൂഢാലോചന കുറ്റങ്ങൾ ചുമത്തിയാണ് കളമശ്ശേരി പോലീസ് കേസടുത്തത്.കലൂർജവഹർലാൽ നെഹ്റു സ്റ്റേഡിയം കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യത്തിലും അന്വേഷണം ശക്തമാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )