എൽഡിഎഫ് സർക്കാരായിരുന്നു ഭരണത്തിലെങ്കിൽ ഇപ്പോൾ മെസ്സി വന്നേനെയെന്ന് സിപിഎം നേതാവ് എ.കെ ബാലൻ

എൽഡിഎഫ് സർക്കാരായിരുന്നു ഭരണത്തിലെങ്കിൽ ഇപ്പോൾ മെസ്സി വന്നേനെയെന്ന് സിപിഎം നേതാവ് എ.കെ ബാലൻ

  • മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ പിന്തുണച്ചുകൊണ്ടാണ് എ.കെ ബാലൻ സംസാരിച്ചത്. സർക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല.

പാലക്കാട്: എൽഡിഎഫ് സർക്കാരായിരുന്നു ഭരണത്തിലെങ്കിൽ ഇപ്പോൾ മെസ്സി വന്നേനെയെന്ന് സിപിഎം നേതാവ് എ.കെ ബാലൻ. തങ്ങളുടെ സർക്കാരാണ് ഇപ്പോഴുമെങ്കിൽ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെയെന്നാണ് എ.കെ ബാലൻ പറഞ്ഞത്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരു ന്നു എ.കെ ബാലന്റെ പ്രതികരണം. മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ പിന്തുണച്ചുകൊണ്ടാണ് എ.കെ ബാലന്റെ പ്രതികരണം. മെസ്സിയുടെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിനെ പിന്തുണച്ചുകൊണ്ടാണ് എ.കെ ബാലൻ സംസാരിച്ചത്. സർക്കാരിന്റെ ഭാഗത്തുനിന്നും വീഴ്ച ഉണ്ടായിട്ടില്ല.

ഹോട്ടൽ ഭക്ഷണം വാങ്ങി നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയാലല്ലേ തെറ്റ്? ഒരു ടോക്കൺ പോലും വാങ്ങിയിട്ടില്ല. എന്നിട്ടാണ് കേസെടുക്കുന്നതെന്നും എ.കെ ബാലൻ പറഞ്ഞു.മാസപ്പടിക്കേസിൽ ധൈര്യമുണ്ടെങ്കിൽ സർക്കാർ എഫ്ഐആർ ഇടണമെന്നും എ.കെ ബാലൻ പ്രതികരിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്താൽ മന്ത്രി ചെന്നിത്തലയും കൂട്ടരുമാണ് കുടുങ്ങുക. എഫ്ഐആർ ഇടാൻ വെല്ലുവിളിക്കുകയാണ്. ഈ കേസിൽ വിജിലൻസുമായി ബന്ധപ്പെട്ട പരിശോധന നേരത്തെ കഴിഞ്ഞതാണ്. ആര് വിചാരിച്ചാലും പിണറായിയെയും കുടുംബത്തെയും തകർക്കാനാകില്ല, പിണറായി കേരള രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. പി. ജയരാജനെയും രാജേഷിനെയും സെക്രട്ടറിയേറ്റിൽ എടുത്തത് വൈകി പോയിട്ടില്ലെന്നും എ.കെ ബാലൻ പറഞ്ഞു. എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ എന്നും അദ്ദേഹം പ്രതികരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )