രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ഉടൻ പരിഹരിക്കണം:എൻ സി പി (എസ് പി ) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ഉടൻ പരിഹരിക്കണം:എൻ സി പി (എസ് പി ) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു

  • പ്രതിഷേധ സമരം സംസ്ഥാന ജനറൽ സിക്രട്ടറി സി സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി:രൂക്ഷമായ വൈദ്യുതി പ്രതിസന്ധി ഉടൻ പരിഹരിക്കണം
കേരളത്തിൽ മഴക്കാലത്ത് പോലും പവർകട്ട് ഏർപ്പെടുത്തിയത് ഭാവിയിൽ വരാൻ പോകുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയുടെ സൂചനയായാണ് കേരളം ഇത് കാണുന്നത് . പ്രതിസന്ധി പരിഹരിക്കുന്നതിന് പരാജയപ്പെട്ട കേരള സർക്കാരിൻ്റെ നടപടിയിൽ എൻ സി പി (എസ് പി ) കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.പ്രതിഷേധ സമരം സംസ്ഥാന ജനറൽ സിക്രട്ടറി സി സത്യചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് എം എ ഗംഗാധരൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാന സമിതി അംഗങ്ങളായ ചേനോത്ത് ഭാസ്‌ക്കരൻ മാസ്റ്റർ, പി.കെ . ബാലകൃഷ്ണൻ കിടാവ് ജില്ല സിക്രട്ടറി സി. ജയരാജ്, എ വി ബാലകൃഷ്ണൻ, കൈനോളി ഗോപി, ടി .എം രമേശൻ പപ്പൻ പുതുക്കുടി, എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )