
വി. ഡി. സതീശന്റെ ‘അജ്ഞാത സ്പോൺസറെ’ തേടി ഡിവൈഎഫ്ഐ; കൊയിലാണ്ടിയിൽ ചിത്രം വരയ്ക്കൽ മത്സരം സംഘടിപ്പിച്ചു
- പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി. പി. ബബീഷ് ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: കേരള മുഖ്യമന്ത്രി വി. ഡി. സതീശന് പണം സ്പോൺസർ ചെയ്യുന്ന അജ്ഞാതനെ കണ്ടെത്താനായി വ്യത്യസ്ത പ്രതിഷേധവുമായി ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘അജ്ഞാതന്റെ ചിത്രം വരയ്ക്കൽ മത്സരം’ സംഘടിപ്പിച്ചു. പരിപാടി ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി. പി. ബബീഷ് ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ. ബിജീഷ് സംസാരിച്ചു. ബ്ലോക്ക് പ്രസിഡന്റ് ടി. കെ. പ്രദീപ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് സെക്രട്ടറി ബിജോയ് സി. സ്വാഗതവും ട്രഷറർ ആർ ബി റിബിൻ കൃഷ്ണ നന്ദിയും രേഖപ്പെടുത്തി.പ്രശസ്ത ചിത്രകാരൻ ഷാജി പൂക്കാട് ഉൾപ്പെടെ നിരവധി ആളുകളാണ് ഈ വേറിട്ട പ്രതിഷേധ പരിപാടിയിലും ചിത്രം വരയ്ക്കൽ മത്സരത്തിലും പങ്കെടുത്തത്.
CATEGORIES News
