കോഴിക്കോട് -ബംഗളൂരു റൂട്ടിൽ ഓടുന്ന കെഎസ്ആർടിസിയുടെ നവകേരള ബസ് സൂപ്പർ ഹിറ്റ്

കോഴിക്കോട് -ബംഗളൂരു റൂട്ടിൽ ഓടുന്ന കെഎസ്ആർടിസിയുടെ നവകേരള ബസ് സൂപ്പർ ഹിറ്റ്

  • നവകേരള സദസിൽ പങ്കെടുക്കാൻ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉപയോഗിച്ച ബസ് ആണ് കെഎസ്ആർടിസിയുടെ അന്തർ സംസ്ഥാന സർവീസായ ഗരുഡ പ്രീമിയം ആയി ഓടുന്നത്.

കോഴിക്കോട്: കോഴിക്കോട് -ബംഗളൂരു റൂട്ടിൽ ഓടുന്ന കെഎസ്ആർടിസിയുടെ നവകേരള ബസ് സൂപ്പർ ഹിറ്റ്. നവകേരള സദസിൽ പങ്കെടുക്കാൻ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉപയോഗിച്ച ബസ് ആണ് കെഎസ്ആർടിസിയുടെ അന്തർ സംസ്ഥാന സർവീസായ ഗരുഡ പ്രീമിയം ആയി ഓടുന്നത്. പ്രതിദിനം 55,000-60,000 രൂപയാണ് കളക്ഷൻ.രാവിലെ 8.25ന് കോഴിക്കോട്ട് നിന്ന് ആണ് സർവീസ് ആരംഭിക്കുന്നത്. വൈകീട്ട് നാലരയ്ക്ക് ബംഗളൂരുവിലെത്തും. ബംഗളൂരുവിൽ നിന്ന് രാത്രി പത്തരയ്ക്ക‌് പുറപ്പെട്ട് രാവിലെ കോഴിക്കോട്ടെത്തും.

ശരാശരി ആയിരം രൂപയാണ് ടിക്കറ്റ് നിരക്ക്. തിരക്കിനനുസരിച്ച് നിരക്ക് മാറും (ഡൈനാമിക് പ്രൈസിങ്). ബസിൽ 26 പുഷ്ബാക്ക് സീറ്റ് ആണ് ഉള്ളത്. ടെലിവിഷനും മ്യൂസിക് സിസ്റ്റവും മൊബൈൽ ചാർജിങ് സംവിധാനവുമുണ്ട്. താമരശേരി, കൽപ്പറ്റ, ബത്തേരി, മൈസൂരു വഴിയാണ് സർവീസ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )