
കനിവ് ചാരിറ്റബിൾ ട്രസ്റ്റ് 16ാം വാർഷികം വിപുലമായി സംഘടിപ്പിച്ചു
- മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം പി അഖില ഉദ്ഘാടനം ചെയ്തു.
നന്തിബസാർ :കനിവ് ചാരിറ്റബിൾ ട്രസ്റ്റ് – നന്തിബസാർ പതിനാറാം വാർഷികം മൂടാടി സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം പി അഖില ഉദ്ഘാടനം ചെയ്തു. സമൂഹം സാമ്പത്തിക പരിമിതികളാലും രോഗങ്ങൾ കൊണ്ടും ഏറെ വിഷമിക്കുന്ന ഇക്കാലത്ത് കനിവ് ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ ഏറെ വിലപ്പെട്ടതാണെന്ന് അവർ പറഞ്ഞു.
കനിവ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡണ്ട് ഡോ. യു ശ്രീധരൻ അധ്യക്ഷത വഹിച്ചു.

ട്രസ്റ്റ് ട്രഷറർ ഒ രാഘവൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി കെ മുഹമ്മദലി , വിജിലൻസ് ലീഗൽ അഡ്വൈസർ ഒ. ശശി എന്നിവർ ആശംസകൾ നേർന്നു. ജോ: സെക്രട്ടറി കെ കെ ഇസ്മയിൽ നന്ദി പറഞ്ഞു . തുടർന്ന് യോഗാചാര്യ ഡോ:എൻ വിജയരാഘവൻ മാസ്റ്റർ സ്ട്രസ്സ് മാനേജ്മെന്റ് എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു . അതിനുശേഷം എമർജൻസി മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. റിയാസ് അഹമ്മദ് സിപിആർ പരിശീലനവും ക്ലാസും നടത്തി. പരിപാടിയിൽ ഒട്ടേറെ പേർ പങ്കെടുത്തു .
