കനത്തമഴയിൽ, തൃശൂരിൽ സംസ്ഥാന സ്കൂകൂൾ കായികമേളയുടെ നീന്തൽ മത്സരത്തിൻ്റെ വേദി തകർന്നു

കനത്തമഴയിൽ, തൃശൂരിൽ സംസ്ഥാന സ്കൂകൂൾ കായികമേളയുടെ നീന്തൽ മത്സരത്തിൻ്റെ വേദി തകർന്നു

  • അക്വാട്ടിക് കോംപ്ലക്സിലെ താത്ക്കാലിക മേൽക്കൂരയാണ് തകർന്നത്.

തൃശൂർ: കനത്തമഴയിൽ, തൃശൂരിൽ സംസ്ഥാന സ്കൂകൂൾ കായികമേളയുടെ നീന്തൽ മത്സരത്തിൻ്റെ വേദി തകർന്നു. അക്വാട്ടിക് കോംപ്ലക്സിലെ താത്ക്കാലിക മേൽക്കൂരയാണ് തകർന്നത്. പത്തിലേറേ പേർക്ക് പരിക്കേറ്റു. വേദിയുടെ മേൽക്കൂര കാറ്റിൽ പറന്നുപോയി. വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം.റിലേ മത്സരങ്ങൾ നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.

കായിക മേളയുടെ നടത്തിപ്പിനെതിരെ രക്ഷിതാക്കൾ രംഗത്തെത്തി. പരിക്കേറ്റ വിദ്യാർഥികളെ രക്ഷിതാക്കൾ തന്നെയാണ് ആശുപത്രിയിൽ എത്തിച്ചത്. അപകട സമയത്ത് സംഘാടകർ ആരും സ്ഥലത്തുണ്ടായിരുന്നില്ലെന്നും രക്ഷിതാക്കൾ ആരോപിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )