
കോഴിക്കോട് ജില്ലയിൽ ബീച്ച് ആശുപത്രിയിൽ മരുന്ന് ക്ഷാമം രൂക്ഷം
- ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ പല ആശുപത്രികളിലും സ്റ്റോക്കില്ല.
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ബീച്ച് ആശുപത്രിയിൽ അടക്കം രൂക്ഷമായ മരുന്ന് ക്ഷാമം. ജീവിതശൈലി രോഗങ്ങൾക്കുള്ള മരുന്നുകൾ പല ആശുപത്രികളിലും സ്റ്റോക്കില്ല. ലോക്കൽ പർച്ചേസിങ്ങിലൂടെ ആശുപത്രികളിൽ മരുന്നെത്തിച്ചെന്ന് ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും പ്രതിസന്ധി തുടരുകയാണ്. ജീവിതശൈലി രോഗങ്ങളുമായി കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗികൾ മരുന്നില്ലാതെ മടങ്ങുകയാണ്.

രക്തസമ്മർദം, പ്രമേഹം,ഹൃദ്രോഗം തുടങ്ങി പല രോഗങ്ങൾക്കും ബീച്ച് ആശുപത്രിയിൽ മരുന്നില്ല. ഡോക്ടറുടെ കുറിപ്പുമായി എത്തിയ രോഗികളെയാണ് ഫാർമസിയിൽ നിന്നും തിരിച്ചയക്കുന്നത്. ജില്ലയിലെ ഒട്ടുമിക്ക ആശുപത്രികളിലും സമാനമായ അവസ്ഥയാണെന്ന് രോഗികൾ പറയുന്നു.
CATEGORIES News
