
മീറ്റർ റീഡർമാരുടെ സമരത്തിൽ ബിൽ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കൾക്ക് ബിൽ നൽകാൻ കെഎസ്ഇബി
- സ്വയം മീറ്റർ റീഡിങ് നടത്താൻ അപേക്ഷ നൽകുന്ന ഉപഭോക്താക്കൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി അനുമതി നൽകും
തിരുവനന്തപുരം: മീറ്റർ റീഡർമാരുടെ സമരത്തിൽ ബിൽ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കൾക്ക് ബിൽ നൽകാൻ കെഎസ്ഇബി. സ്വയം മീറ്റർ റീഡിങ് നടത്താൻ അപേക്ഷ നൽകുന്ന ഉപഭോക്താക്കൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി അനുമതി നൽകും. മീറ്റർ റീഡർമാർക്ക് നൽകിയ യന്ത്രങ്ങൾ മടക്കിവാങ്ങാനും നിർദേശിച്ചു.ഈ മാസം ഒന്നിനാണ് ജീവനക്കാർ സമരം തുടങ്ങിയത്. മീറ്റർ റീഡർമാർ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബിൽ വിതരണം മുടങ്ങിയിരുന്നു. അഞ്ച് ദിവസമായി മീറ്റർ റീഡിങ് എടുക്കുന്നത് നിലച്ചിരിക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാൻ ജോലിയിൽ പ്രവേശിക്കാത്തവരുടെ കരാർ അവസാനിപ്പിക്കണമെന്ന് കാണിച്ച് ബോർഡ് ഡിസ്ട്രിബ്യൂഷൻ ഡയറക്ടർ സർക്കുലർ നൽകിയിട്ടുണ്ട്.

എന്നാൽ തങ്ങൾക്ക് ശമ്പള വർധനവ് കിട്ടിയിട്ട് നാല് വർഷമായെന്നും വേണ്ടത്ര പ്രതിഫലം നിശ്ചയിക്കാതെ തന്നെ പുതിയ ജോലികൾ തങ്ങളുടെ മേൽ കെട്ടിവെക്കുകയാണെന്നും ജീവനക്കാർ ആരോപിക്കുന്നു. കൃത്യസമയത്ത് ബിൽ നോക്കി നൽകിയില്ലെങ്കിൽ കെ.എസ്.ഇ.ബിക്കും ഉപയോക്താക്കൾക്കും ഒരു പോലെ നഷ്ടമുണ്ടാകും
