ജി.എസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം പൂർണ്ണമായി എടുത്തുകളയാൻ തീരുമാനം

ജി.എസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം പൂർണ്ണമായി എടുത്തുകളയാൻ തീരുമാനം

  • ഡൽഹിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം ശുപാർശ ചെയ്തതായി ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു.

ന്യൂഡൽഹി: ജി.എസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം പൂർണ്ണമായി എടുത്തുകളയാൻ തീരുമാനം. നികുതി എൻഫോഴ്സ്സ്മെന്റ് രീതികളിൽ വൻ ഇളവുകളും നടപടിക്രമങ്ങളിൽ സുതാര്യതയും ലക്ഷ്യമിട്ട് ജിഎസ്ടി കൗൺസിലിന്റെ 57-ാമത് യോഗത്തിലാണ് സുപ്രധാന തീരുമാനം. ജിഎസ്ടി നിയമപ്രകാരം ഉദ്യോഗസ്ഥർക്കുള്ള അറസ്റ്റ് അധികാരങ്ങൾ എടുത്തുകളയാനും പ്രോസിക്യൂഷൻ നടപടികൾക്കുള്ള കുറഞ്ഞ പരിധി 1 കോടി രൂപയിൽ നിന്ന് 5 കോടി രൂപയായി ഉയർത്താനും ഡൽഹിയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗം ശുപാർശ ചെയ്തതായി ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു.

ജിഎസ്ടി നിയമത്തിലെ കുറഞ്ഞ ശിക്ഷയെന്ന വ്യവസ്ഥ ഒഴിവാക്കിയതും സുപ്രധാനമാണ്. പിഴയോ തടവോ അല്ലെങ്കിൽ രണ്ടുമോ എന്നത് കേസിന്റെ സ്വഭാവമനുസരിച്ച് ഇനി കോടതികളുടെ വിവേചനാധികാരത്തിന് വിട്ടുനൽകാനാണ് തീരുമാനമായത്. പ്രത്യേക പിഴ വ്യവസ്ഥയില്ലാത്ത ജിഎസ്ടി ലംഘനങ്ങൾക്കുള്ള പിഴ 25,000 രൂപയിൽ നിന്ന് 10,000 രൂപയായി കുറയ്ക്കുകയും ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )