
രാജ്യം നക്സൽ സംഘർഷങ്ങളിൽ നിന്ന് മുക്തമായെന്ന് കേന്ദ്ര സർക്കാർ
- ഇത് ചരിത്രപരമായ നേട്ടമാണെന്നും കേന്ദ്രസർക്കാർ പറഞ്ഞു. എട്ട്
ന്യൂഡൽഹി : രാജ്യം നക്സൽ (മാവോയിസ്റ്റ്) സംഘർഷങ്ങളിൽ നിന്ന് മുക്തമായെന്ന് കേന്ദ്ര സർക്കാർ. ദില്ലിയിൽ നടന്ന ഉന്നത തല അവലോകനത്തിന് ശേഷമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സംസ്ഥാനങ്ങളോട് വ്യക്തമാക്കിയത്.

ഇത് ചരിത്രപരമായ നേട്ടമാണെന്നും കേന്ദ്രസർക്കാർ പറഞ്ഞു. എട്ട് സംസ്ഥാനങ്ങൾക്ക് അയച്ച ഔദ്യോഗിക അറിയിപ്പ് പ്രകാരം രാജ്യത്തെ ഒരൊറ്റ ജില്ല പോലും ഇപ്പോൾ നക്സൽ സംഘർഷ ബാധിതമല്ല. രാജ്യത്തെ ഇടത് തീവ്രവാദം അവസാനിപ്പിക്കാനുള്ള നയത്തിന്റെ ഭാഗമായി 2015 ൽ അവതരിപ്പിച്ച പ്രതിരോധ പ്രവർത്തനങ്ങളുടെ വിജയമായാണ് കേന്ദ്രം ഇതിനെ വിശേഷിപ്പിക്കുന്നത്.
CATEGORIES News
TAGS newdelhi
