
മുഹമ്മദ് കോയയുടെ ഇരുപത്തി മൂന്നാം ചരമാവാർഷികം കാപ്പാട് വിപുലമായി ആചരിച്ചു
- കാപ്പാട് ടൗണിൽ നടന്ന അനുസ്മരണ പൊതുയോഗം ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഉദ്ഘാടനം ചെയ്തു.
കാപ്പാട്: പ്രദേശത്തു കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പ്രവർത്തനം കാഴ്ച്ചവെച്ച സഖാവ് ചിറ്റെടുത്തു മുഹമ്മദ് കോയയുടെ ഇരുപത്തി മൂന്നാം ചരമാവാർഷികം കാപ്പാട് വിപുലമായി ആചരിച്ചു. കാലത്ത് പ്രഭാതഭേരി പതാക ഉയർത്തൽ അനുസ്മരണ പ്രഭാഷണം നടത്തി. വൈകുന്നേരം കാപ്പാട് ടൗണിൽ നടന്ന അനുസ്മരണ പൊതുയോഗം ഡി വൈ എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഉദ്ഘാടനം ചെയ്തു. സി പി ഐ എം കോഴിക്കോട് ജില്ല കമ്മിറ്റി അംഗം കെ കെ മുഹമ്മദ് സംസാരിച്ചു.വി പി രാജീവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

കേരള പി എസ് സി നടത്തിയ ഹൈ സ്കൂൾ ടീച്ചർ ( കണക്ക് )പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ആയിഷ ഷഫാനയെ പാർട്ടി അനുമോദിച്ചു.ലോക്കൽ സെക്രട്ടറി എം നൗഫൽ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം എം സുരേഷ് സ്വാഗതവും
ലോക്കൽ കമ്മിറ്റി മെമ്പർ ഷിബിൽരാജ് നന്ദിയും പറഞ്ഞു
CATEGORIES News
