
തൃക്കാർത്തിക സംഗീത പുരസ്കാരം എം. ജയചന്ദ്രന് സമർപ്പിച്ചു
കാർത്തിക വിളക്ക് ദിവസത്തിൽ നൂറുകണക്കിന് ഭക്തജനങ്ങളുടെയും സംഗീതാസ്വാദകരുടെയും സാന്നിധ്യത്തി ത്തിൽ കെ. പ്രവീൺ കുമാർ എം.എൽ.എ. സമർപ്പണം നിർവ്വഹിച്ചു
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൻ്റെ തൃക്കാർത്തിക സംഗീത പുരസ്കരം സംഗീത സംവിധായകൻ എം.ജയചന്ദ്രന് സമർപ്പിച്ചു. കാർത്തിക വിളക്ക് ദിവസത്തിൽ നൂറുകണക്കിന് ഭക്തജനങ്ങളുടെയും സംഗീതാസ്വാദകരുടെയും സാന്നിധ്യത്തി ത്തിൽ കെ. പ്രവീൺ കുമാർ എം.എൽ.എ. സമർപ്പണം നിർവ്വഹിച്ചു. ക്ഷേത്രം ട്രസ്റ്റ്രി ബോർഡ് ചെയർമാൻ ഈച്ചരാട്ടിൽ അപ്പുകുട്ടി നായർ അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് കമ്മീഷന്നർ ടി.സി ബിജു, അസി. കമ്മീഷന്നർ കെ.കെ. പ്രമോദ് കുമാർ, ട്രസ്റ്റി അംഗങ്ങളായ സി.ഉണ്ണിക്കൃഷ്ണൻ, എം. ബാലകൃഷ്ണൻ, എക്സിക്യൂട്ടീവ് ഓഫീസർ എൻ. സതീഷ് കുമാർ, മാനേജർ അനിൽ ചെട്ടിമഠം, കെ.കെ. രാകേഷ് എന്നിവർ സംസാരിച്ചു.

തുടർന്ന് കലാശ്രീ പ്രകാശ് ഉള്ളിയേരി ഹാർമോണിയം സമന്വയം അവതരിപ്പിച്ചു. ക്ഷേത്രത്തിൽ കാർത്തികദീപം തെളിയിക്കാൻ ആയിരങ്ങൾ എത്തിച്ചേർന്നിരുന്നു. ഉച്ചയ്ക്ക്കാർത്തികയോടനുബന്ധിച്ച സദ്യയിൽ ആറായിരത്തോളം പേർ പങ്കെടുത്തു
