ഡൽഹിയിൽ കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പ്രതിഷേധം ശക്തമായിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിൽ

ഡൽഹിയിൽ കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പ്രതിഷേധം ശക്തമായിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിൽ

  • ചെന്നൈ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ പൂനമല്ലി-വടപളനി പാത ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ മെട്രോ യാത്ര

ചെന്നൈ: ഡൽഹിയിൽ കേന്ദ്രസർക്കാരിനും തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ പ്രതിഷേധം ശക്തമായിരിക്കെ, പ്രധാനമന്ത്രി നരേന്ദ്രമോദി ചെന്നൈയിൽ. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ക്കൊപ്പം ചെന്നൈ മെട്രോയിൽ മോദി യാത്ര ചെയ്തു. പോരൂർ ബൈപാസ് സ്റ്റേഷനിൽ നിന്ന് പൂനമല്ലി ബൈപാസ് സ്റ്റേഷനിലേക്കും തിരിച്ചുമാണ് മോദി ചെന്നൈ മെട്രോയിൽ യാത്ര ചെയ്തത്.ചെന്നൈ മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ പൂനമല്ലി-വടപളനി പാത ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ മെട്രോ യാത്ര. ചെന്നെ മെട്രോയുടെ പുതിയ സർവാസുകളും പ്രധാനമന്ത്രിയും മുഖ്യമന്ത്രി വിജയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്‌തു.

മെട്രോ റെയിൽ പദ്ധതിയുടെ രണ്ടാം ഘട്ടത്തിലെ നാലാം ഇടനാഴിയിലാണ് പുതിയ സർവീസുകൾ.പുതുതായി ഉദ്ഘാടനം ചെയ്ത പാതയിൽ, ഏകദേശം 15 കിലോമീറ്റർ വിസ്തൃതിയുള്ള 11 എലിവേറ്റഡ് മെട്രോ സ്റ്റേഷനുകളുണ്ട്. തമിഴ്‌നാട്ടിൽ 13,000 കോടിയുടെ പദ്ധതികൾക്ക് തറക്കല്ലിടാനായിട്ടാണ് പ്രധാനമന്ത്രി രനേദ്ര്മോദി ചെന്നൈയിലെത്തിയത്. വിമാനത്താവളത്തിൽ നിന്നും റോഡ് ഷോ നടത്തിയ മോദി, റോഡിനിരുവശത്തും തടിച്ചുകൂടിയ ബിജെപി പ്രവർത്തകരെ അഭിവാദ്യം ചെയ്തു. തമിഴ്‌നാട് ബിജെപി മോദിക്ക് വൻ സ്വീകരണമാണ് ഒരുക്കിയത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )