മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നാളെ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നാളെ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും

  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെയും സിജെപിയുടെയും സമരം നടക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാർ നീക്കം

തിരുവനന്തപുരം: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നാളെ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കും. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെയും സിജെപിയുടെയും സമരം നടക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാർ നീക്കം.സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയത്തെ എൽഡിഎഫ് പിന്തുണയ്ക്കും. ചട്ടം 118 പ്രകാരമാണ് ഇത്തരത്തിലുള്ള പ്രമേയങ്ങൾ അവതരിപ്പിക്കുന്നത്. മുഖ്യമന്ത്രി തന്നെയാണ് പ്രമേയം അവതരിപ്പിക്കുന്നതെന്നുള്ള പ്രത്യേകതയുമുണ്ട്. രാജ്യത്ത് ഒരു നിയമസഭ ഇത്തരം പ്രമേയം അവതരിപ്പിക്കുന്നത് ആദ്യം ആയിട്ടായിരിക്കും.

അതേസമയം പ്രതിഷേധങ്ങൾക്കെതിരെ ഡൽഹി പൊലീസ് കടുത്ത നടപടി തുടരുന്നതിനിടെ, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിനെ കാണാൻ കോൺഗ്രസ് നേതാക്കൾക്ക് അനുമതി ലഭിച്ചു. പ്രതിപക്ഷ നേതാക്കൾക്ക് കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെയും ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിരുന്നു. നാളെ വൈകീട്ട് നാലു മണിക്കും അഞ്ചു മണിക്കും ഇടയിൽ ചീഫ് ജസ്റ്റിസിനെ കാണുമെന്ന് മല്ലികാർജുൻ ഖാർഗെ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )