
ശ്രീ ഹസ്സൻ തിക്കോടിയുടെ ഫ്രം സ്റ്റോൺഹെഞ്ച് ടു നാസ പ്രകാശനം ചെയ്തു
- പ്രകാശന ചടങ്ങ് എലത്തൂർ നിയോജകമണ്ഡലം എം എൽ എ അഡ്വ വിദ്യാബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ടാഗോർ പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന ശ്രീ ഹസ്സൻ തിക്കോടിയുടെ പതിനാലാമത് പുസ്തകം ഫ്രം സ്റ്റോൺഹെഞ്ച് ടു നാസ പ്രശസ്ത കവിയും സിനിമാ ഗാനരചയിതാവുമായ ശ്രീ പി കെ ഗോപി പ്രകാശനം ചെയ്തു. പുസ്തക പ്രകാശന ചടങ്ങ് എലത്തൂർ നിയോജകമണ്ഡലം എം എൽ എ അഡ്വ വിദ്യാബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും ടാഗോർ പബ്ലിക്കേഷൻ ചീഫ് എഡിറ്ററുമായ ശ്രീ നെല്ലിയോട്ട് ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ മേയർ ഡോ എം ബീനഫിലിപ്പ് പുസ്തകം പരിചയപ്പെടുത്തി.സാംസ്കാരിക പ്രവർത്തകൻ ശ്രീ ജാഫർ പൂമക്കോത്ത് പുസ്തകത്തിന്റെ ആദ്യപ്രതി ഏറ്റുവാങ്ങി.കോഴിക്കോട് കോർപ്പറേഷൻ വികസനകാര്യ സമിതി സ്ഥിരം ചെയർമാൻ ശ്രീ വി പി മനോജ് അനുമോദന പ്രസംഗം നടത്തി.

കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ ആമിറ സിറാജ്,നാടകകൃത്ത് ശ്രീ ചന്ദ്രശേഖരൻ തിക്കോടി,ഐ സി ചാരിറ്റബിൾ സോസൈറ്റി പ്രസിഡന്റ് ശ്രീ പ്രേമരാജൻ മാസ്റ്റർ,സാഹിത്യകാരൻ ശ്രീ നിഷാന്ത് കൊടമന,മാധ്യമ പ്രവർത്തകൻ ശ്രീ പി അനിൽ,കുന്നമംഗലം പഞ്ചായത്ത് അംഗം ശ്രീ ദിനേശ് കാരന്തൂർ,ശ്രീ ശ്രീ അബ്ദുള്ള കൊയിലാണ്ടി,വി പി അബ്ദുറഹിമാൻ,ശ്രീ സത്താർ പൈക്കാടൻ,ശ്രീ കെ ശ്രീധരൻ, ശ്രീ ഫിറോസ് കുനിമ്മൽ, ശ്രീ കെ പി യു അലി,ശ്രീ ശംസു പൂമ എന്നിവർ ആശംസകൾ അർപ്പിച്ചു.ശ്രീ ഹസ്സൻ തിക്കോടി മറുപടി പ്രസംഗം നടത്തി.ഉദയ ലൈബ്രറി സെക്രട്ടറി ശ്രീ രവീന്ദ്രൻ കാർമന സ്വാഗതവും ഐ സി ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ശ്രീ രാജീവ് മണിയോട്ട് നന്ദിയും പറഞ്ഞു. തുടർന്ന് ശ്രീ ചന്ദ്രശേഖരൻ തിക്കോടി രചിച്ച ശ്രീ മുഹമ്മദ് എരവട്ടൂർ ഏകപാത്ര നാടകം ഞാൻ നടൻ അരങ്ങേറി.
