തുലാവർഷം;കേരളത്തിൽ മഴ ശക്തമാക്കുമെന്ന് കാലാവസ്ഥ വകുപ്പ്

തുലാവർഷം;കേരളത്തിൽ മഴ ശക്തമാക്കുമെന്ന് കാലാവസ്ഥ വകുപ്പ്

  • ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ സാഹചര്യവും കേരളത്തിൽ മഴ ശക്തമാക്കുമെന്ന് കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു

തിരുവനന്തപുരം: അടുത്ത മൂന്നു ദിവസത്തിനുള്ളിൽ തെക്കേ ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ ( തുലാവർഷം) ആരംഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പ്. രണ്ടു ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ രാജ്യത്ത് നിന്നും പിൻവാങ്ങും. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ സാഹചര്യവും കേരളത്തിൽ മഴ ശക്തമാക്കുമെന്ന് കാലാവസ്ഥ വകുപ്പ് വിലയിരുത്തുന്നു. മന്നാർ ഉൾക്കടലിലും അതിനോട് ചേർന്ന തെക്കൻ തമിഴ്നാട് തീരത്തും സമുദ്രനിരപ്പിൽ നിന്ന് 0.9 കി.മീ. ഉയരത്തിൽ ചക്രവാതച്ചുഴി തുടരുന്നു. തെക്കൻ ആൻഡമാൻ കടലിലും സമീപ പ്രദേശങ്ങളിലും മുകളിലായി ചക്രവാതച്ചുഴിയുണ്ട്.

ഈ ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി ഇന്ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിൽ ഒക്ടോബർ 16 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. 15,16 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30-40 കി.മീ. വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )