നഗരസഭ ഏഴാം വാർഡിൽ  സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു

നഗരസഭ ഏഴാം വാർഡിൽ സംരംഭകത്വ ശിൽപശാല സംഘടിപ്പിച്ചു

  • നഗരസഭ ഇൻ്റസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീ നിജിഷ് ആർ കേന്ദ്ര സംസ്ഥാന നഗരസഭാ വ്യവസായ പദ്ധതികളും സാധ്യതകളും വിശദീകരിച്ചു.

കൊയിലാണ്ടി: നഗരസഭ ഏഴാം വാർഡിൽ ലഘു സംരംഭങ്ങൾ തുടങ്ങുവാൻ ആഗ്രഹിക്കുന്നവരുടെ ശിൽപശാല പുളിയഞ്ചേരി യു.പി സ്കൂളിൽ നടന്നു. വാർഡ് കൗൺസിലർ വി.രമേശൻ അധ്യക്ഷനായി.

നഗരസഭ ഇൻ്റസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർ ശ്രീ നിജിഷ് ആർ കേന്ദ്ര സംസ്ഥാന നഗരസഭാ വ്യവസായ പദ്ധതികളും സാധ്യതകളും വിശദീകരിച്ചു. എ.ഡി. ദയാനന്ദൻ ആശംസകൾ നേർന്നു.
മുപ്പതോളം പേർ ശില്പശാലയിൽ പങ്കെടുത്തു.
സി ഡി എസ് ചെയർപേഴ്സൺ പ്രേമ സ്വാഗതവും എം വി ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )