കെ എസ്‌ എസ്‌ പി യു. ചിങ്ങപുരം യൂണിറ്റ് കുടുംബ സംഗമം നടത്തി

കെ എസ്‌ എസ്‌ പി യു. ചിങ്ങപുരം യൂണിറ്റ് കുടുംബ സംഗമം നടത്തി

  • കെ എസ്‌ എസ്‌ പി യു. പന്തലായനി ബ്ലോക്ക് പ്രസിഡന്റ്‌ ശ്രീ. ചേനോത് ഭാസ്കരൻ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു

ചിങ്ങപുരം: കെ എസ്‌ എസ്‌ പി യു. ചിങ്ങപുരം യൂണിറ്റ് കുടുംബ സംഗമം സി കെ ജി. കാന്റീൻ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ. ചാത്തോത് രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. കെ എസ്‌ എസ്‌ പി യു. പന്തലായനി ബ്ലോക്ക് പ്രസിഡന്റ്‌ ശ്രീ. ചേനോത് ഭാസ്കരൻ മാസ്റ്റർ സംഗമം ഉദ്ഘാടനം ചെയ്തു. മൂടാടി പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. എ വി. ഭവാനി, വാർഡ് മെമ്പർ അണ്ണി യാട്ട് അനസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മുതിർന്ന പെൻഷൻകാരായ ശ്രീ. പി. നാരായണൻ മാസ്റ്റർ, കുഞ്ഞിക്കണ്ണൻ മാപ്പിള വീട്ടിൽ എന്നിവരെ ശ്രീ. ഒ. രാഘവൻ മാസ്റ്റർ പൊന്നാട അണിയിച്ചു ആദരിച്ചു.

എം വി. കുഞ്ഞിക്കണ്ണന് ചേനോത് ഭാസ്കരൻ മാസ്റ്റർ മെമ്പർ ഷിപ് നൽകി സ്വീകരിച്ചു. പ്രമുഖ സാഹിത്യകാരൻ ഡോക്ടർ. സോമൻ കടലുർ മുഖ്യ ഭാഷണം നടത്തി. എം. രവീന്ദ്രൻ മാസ്റ്റർ, കണ്ടോത് സുനിൽ കുമാർ, അദ്വിത ഷിജിത്ത്, പി. ശ്രീധരൻ മാസ്റ്റർ, മഹേഷ്‌ നെല്ല്യോട്ട് താഴ, പി കെ. പ്രസന്ന എന്നിവർ ഗാനാലാപനം നടത്തി എം. അശോകൻ സ്വാഗതവും ശ്രീ. എം കെ. അബ്ദുള്ള മാസ്റ്റർ നന്ദിയും പറഞ്ഞു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )