
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാൻ ഇൻഡ്യ സഖ്യം
- രാജ്യത്ത് ജനാധിപത്യം തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു
ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കാൻ ഇൻഡ്യ സഖ്യം. ജനങ്ങൾ സമരം ഏറ്റെടുത്തു കഴിഞ്ഞെന്നും ഗ്യാനേഷിന്റെ രാജിവരെ പോരാട്ടം തുടരുമെന്നും നേതാക്കൾ പറഞ്ഞു. ജന്തർ മന്തർ സമര വേദി അല്ലാതാക്കിയത് പ്രതിഷേധാർഹമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.രാജ്യത്ത് ജനാധിപത്യം തകർന്നുവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. മോദിയാണ് വോട്ടുചോരിയുടെ ശില്പി.

ഗ്യാനേഷും കൂട്ടാളികളും ചേർന്നാണ് അത് നടപ്പാക്കിയത്. ഇന്നലെ കണ്ടത് ഇന്ത്യയിലെ ജനങ്ങളുടെ പ്രതികരണമാണ് ഒരു രാഷ്ട്രീയവും ഇല്ലാത്ത. ജനങ്ങളുടെ പ്രതികരണം. ഇത് ഇന്ത്യയുടെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടമാണ്. ലക്ഷ്യം കാണാനായി എത്ര വർഷം വരെയും പോരാടും. സുപിംകോടതി ഉത്തരവാദിത്തം നിർവഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ കൂട്ടിച്ചേർത്തു.
CATEGORIES News
