രാജ്യത്ത് പഞ്ചസാരയ്ക്ക് പിന്നാലെ സവാള വിലയും കുതിച്ചുയരുന്നു

രാജ്യത്ത് പഞ്ചസാരയ്ക്ക് പിന്നാലെ സവാള വിലയും കുതിച്ചുയരുന്നു

  • ഡൽഹി, കേരളം, തമിഴ്‌നാട്, അസം തുടങ്ങിയ മേഖലകളിലെല്ലാം സവാള വില കുതിച്ചുയർന്നു

ന്യൂഡൽഹി: രാജ്യത്ത് പഞ്ചസാരയ്ക്ക് പിന്നാലെ സവാള വിലയും കുതിച്ചുയരുന്നു. രാജ്യത്തെ ശരാശരി സവാള വില കിലോയ്ക്ക് 42 രൂപയായി ഉയർന്നു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 19 ശതമാനം വർധനവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് 45 ശതമാനമാണ് വർധന. ഡൽഹി, കേരളം, തമിഴ്‌നാട്, അസം തുടങ്ങിയ മേഖലകളിലെല്ലാം സവാള വില കുതിച്ചുയർന്നു.ഡൽഹിയിൽ കിലോയ്ക്ക് 65 രൂപയും (കഴിഞ്ഞ വർഷം 35 രൂപ) ചെന്നൈയിൽ 58 രൂപയുമാണ് (കഴിഞ്ഞ വർഷം 33 രൂപ) നിലവിലുള്ള നിരക്ക്.

ഡൽഹിയിൽ കഴിഞ്ഞ മാസത്തേക്കാൾ 20 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സവാള വില കുതിച്ചുയരുന്നത് പരിഗണിച്ച്, വിലക്കയറ്റം നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്രസർക്കാർ രംഗത്തെത്തി.മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ഡൽഹി, ചെന്നൈ, കൊച്ചി, ഗുവാഹത്തി എന്നിവിടങ്ങളിലേക്ക് പ്രത്യേക ട്രെയിൻ മാർഗം സവാള ഉള്ളി എത്തിക്കാനാണ് കേന്ദ്രത്തിൻ്റെ നീക്കം. സവാളയുമായി ‘കാന്ദ എക്സ‌്പ്രസ്’ ഇന്നു മുതൽ ഈ സംസ്ഥാനങ്ങളിലേക്ക് ഓടിത്തുടങ്ങും.മഹാരാഷ്ട്രയിലെ ബഫർ സ്റ്റോക്കുകളിൽ നിന്ന് പ്രധാന ഉപഭോഗ കേന്ദ്രങ്ങളിലേക്ക് ഉള്ളി എത്തിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )