ദസറ അവധിക്ക് ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക തീവണ്ടിയനുവദിച്ച് റെയിൽവേ

ദസറ അവധിക്ക് ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക തീവണ്ടിയനുവദിച്ച് റെയിൽവേ

  • നാല് എ.സി. ത്രീടിയർ, ആറ് സ്ലീപ്പർ, എട്ട് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് ലഗേജ് കം ബ്രേക്ക് വാൻ എന്നിങ്ങനെ 20 കോച്ചുകളുള്ള സ്പെഷ്യൽ തീവണ്ടിയാണ് അനുവദിച്ചത്

ബെംഗളൂരു : ദസറ അവധിക്ക് നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക തീവണ്ടിയനുവദിച്ച് റെയിൽവേ. വെള്ളിയാഴ്ച വൈകീട്ട് 4.40-ന് ബെംഗളൂരു കന്റോൺമെന്റിൽനിന്ന് പുറപ്പെടുന്ന വണ്ടി (06575) ശനിയാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്കയാത്ര (06576) ശനിയാഴ്ച ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരം നോർത്തിൽനിന്ന് ആരംഭിക്കും.

ഞായറാഴച രാവിലെ ആറിന ബെംഗളൂരു കന്റോൺമെന്റിലെത്തിച്ചേരും. നാല് എ.സി. ത്രീടിയർ, ആറ് സ്ലീപ്പർ, എട്ട് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് ലഗേജ് കം ബ്രേക്ക് വാൻ എന്നിങ്ങനെ 20 കോച്ചുകളുള്ള സ്പെഷ്യൽ തീവണ്ടിയാണ് അനുവദിച്ചത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )