
വീട്ടിൽ വളർത്താവുന്ന നായ്ക്കളുടെ എണ്ണം പരമാവധി മൂന്ന്;നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി
- വീടുകളിൽ വളർത്താവുന്ന നായകളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുന്നതടക്കമുള്ള സമഗ്ര പെറ്റ് ഓണർഷിപ്പ് നയം ഉടൻ നിലവിൽ വരും
തിരുവനന്തപുരം :ഉത്തരവാദിത്തത്തോടെയുള്ള വളർത്തുമൃഗ പരിപാലനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഒരു വീട്ടിൽ വളർത്താവുന്ന നായ്ക്കളുടെ എണ്ണം പരമാവധി മൂന്ന് എന്ന പരിധി കൊണ്ടുവരുന്നു.കേരളത്തിൽ വളർത്തുനായ്ക്കളുടെ പരിപാലനം, പ്രജനനം, ഉപേക്ഷിക്കൽ എന്നിവ കൂടുതൽ സുതാര്യവും ഉത്തരവാദിത്തപൂർണവുമാക്കാനാണ് സർക്കാർ പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്. വീടുകളിൽ വളർത്താവുന്ന നായകളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുന്നതടക്കമുള്ള സമഗ്ര പെറ്റ് ഓണർഷിപ്പ് നയം ഉടൻ നിലവിൽ വരും.

വളർത്തുനായ്ക്കൾക്ക് നിർബന്ധിത രജിസ്ട്രേഷൻ ഏർപ്പെടുത്തുമെന്നും നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി.
CATEGORIES News
