
പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് ഡയറക്ടർ
- പിണറായി വിജയൻ ഒന്നാം പ്രതിയായ കേസ് എസ്പി ഇ എൻ സുരേഷും മുഹമ്മദ് റിയാസ് ഒന്നാം പ്രതിയായ കേസ് കോഴിക്കോട് സ്പെഷ്യൽ സെൽ എസ്പി ബാലകൃഷ്ണനും അന്വേഷിക്കും
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസിനുമെതിരായ വിജിലൻസ് അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് ഡയറക്ടർ ഉത്തരവിട്ടു. ഡിഐജി തോംസൺ ജോസിനാണ് അന്വേഷണത്തിൻ്റെ മേൽനോട്ടം. പിണറായി വിജയൻ ഒന്നാം പ്രതിയായ കേസ് എസ്പി ഇ എൻ സുരേഷും മുഹമ്മദ് റിയാസ് ഒന്നാം പ്രതിയായ കേസ് കോഴിക്കോട് സ്പെഷ്യൽ സെൽ എസ്പി ബാലകൃഷ്ണനും അന്വേഷിക്കും.

ഇഡി റിപ്പോർട്ട് പ്രകാരം രണ്ട് കാലഘട്ടങ്ങളിൽ നടന്ന സാമ്പത്തിക ആരോപണങ്ങളായതിലാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്.അഴിമതി തടയൽ നിയമപ്രകാരമെടുത്ത രണ്ട് കേസിലും പിണറായിയുടെ മകൾ വീണ രണ്ടാം പ്രതിയാണ്.ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് രണ്ട്കേസുകളെടുത്തത്.പിണറായിയും മുഹമ്മദ് റിയാസും അധികാരം ദുരുപയോഗം ചെയ്ത് പണമുണ്ടാക്കിയെന്നാണ് എഫ്ഐആറുകൾ പറയുന്നത്.ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ടി വീണ സ്വന്തംകമ്പനിയായ എക്സാലോജിക് വഴി സിഎംആർഎല്ലിൽ നിന്ന് മാസപ്പടി വാങ്ങിയെന്നതാണ്ആദ്യ കേസ്. നൽകാത്ത സേവനത്തിനാണ് 3.28 കോടി വാങ്ങിയത്. ഇങ്ങനെ പണംനൽകാൻ കാരണം രാഷ്ട്രീയ സ്വാധീനമാണ് ഇത്പിണറായിക്കുള്ള കൈക്കൂലിയെന്നാണ് ഇഡി ആരോപണം. അതിനാൽ വിജിലൻസ് എടുത്ത ആദ്യ കേസിൽ പിണറായി ഒന്നാം പ്രതിയും മകൾ രണ്ടാം പ്രതിയുമാണ്. സിഎംആർഎൽ കമ്പനി ഉടമ ശശിധരൻ കർത്ത ഉൾപ്പടെ ഏഴ് പ്രതികളാണ് ഈ കേസിലുള്ളത്.
