
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സാമൂഹിക ക്ഷേമ പെൻഷൻ പദ്ധതികളുടെ പേരുകൾ മാറ്റി കേന്ദ്രസർക്കാർ
- ഇന്ദിരാഗാന്ധിക്ക് പകരം ‘പ്രധാനമന്ത്രി’ പദ്ധതികൾ എന്നാക്കി മാറ്റി.
ന്യുഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള സാമൂഹിക ക്ഷേമ പെൻഷൻ പദ്ധതികളുടെ പേരുകൾ മാറ്റി കേന്ദ്രസർക്കാർ. ഇന്ദിരാഗാന്ധിക്ക് പകരം ‘പ്രധാനമന്ത്രി’ പദ്ധതികൾ എന്നാക്കി മാറ്റി. ദേശീയ ഭിന്നശേഷി പെൻഷൻ പദ്ധതി, വിധവാ പെൻഷൻ പദ്ധതി, വയോജന പെൻഷൻ പദ്ധതികൾ ഉൾപ്പടെയുള്ളവയുടെ പേരുകളാണ് മാറ്റിയത്.യോഗത്തിന്റെതാണ് തീരുമാനം. സാമൂഹിക ക്ഷേമപെൻഷൻ പദ്ധതികൾ അഞ്ച് വർഷത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടപ്പമാണ് ചില പദ്ധതികളുടെ പേര് മാറ്റിയ തീരുമാനവും. അഞ്ച് പദ്ധതികളുടെ പേരുകളാണ് മാറ്റിയത്. മൂന്ന് പദ്ധതികൾ ഇന്ദിരാഗാന്ധിയുടെ പേരിലായിരുന്നു. അതിൽ നിന്നാണ് ഇന്ദിരയുടെ പേര് വെട്ടി പ്രധാനമന്ത്രി എന്നാക്കിയത്.

ഭിന്നശേഷി പെൻഷൻ പദ്ധതിയുടെ മാനദണ്ഡത്തിൽ കേന്ദ്രസർക്കാർ ഇളവ് വരുത്തി. നേരത്തെ 80 ശതമാനം വൈകല്യമുള്ളവർക്കായിരുന്നു ഭിന്നശേഷി പെൻഷൻ അനുവദിച്ചിരുന്നത്. ഇനിമുതൽ നാൽപത് ശതമാനം വൈകല്യമുള്ളവർക്കും പെൻഷന് അർഹതയുണ്ടെന്ന് കേന്ദ്രം അറിയിച്ചു. ജനിക്കുന്ന അന്നുമുതൽ ഭിന്നശേഷി പെൻഷൻ അർഹതയുണ്ടാകും. 2031വരെ സാമൂഹിക ക്ഷേമ പദ്ധതിക്കായി 53,428 കോടി രൂപയാണ് നീക്കിവച്ചതെന്ന് സർക്കാർ അറിയിച്ചു.
