സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും പി എ മുഹമ്മദ് റിയാസ് എംഎൽഎയെയും ചോദ്യം ചെയ്യുമെന്ന് ഇഡി

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും പി എ മുഹമ്മദ് റിയാസ് എംഎൽഎയെയും ചോദ്യം ചെയ്യുമെന്ന് ഇഡി

  • ഇരുവരുടെയും സാമ്പത്തിക ഇടപാടുകളിലും വിശദമായ പരിശോധന നടക്കും.

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും പി എ മുഹമ്മദ് റിയാസ് എംഎൽഎയെയും ചോദ്യം ചെയ്യാൻ എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ്. ഉടൻ സമൻസ് നൽകാനാണ് നീക്കം.ഇരുവരുടെയും സാമ്പത്തിക ഇടപാടുകളിലും വിശദമായ പരിശോധന നടക്കും. വിജിലൻസ് കേസിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസമായിരുന്നു ഇ ഡി രണ്ട് ഇസിഐആറുകൾ രജിസ്റ്റർ ചെയ്‌തത്. പുതിയ ഇസിഐആറുകൾ രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ വീണ ടി യെ വീണ്ടും ചോദ്യം ചെയ്‌താൻ വിളിപ്പിച്ചേക്കുമെന്നാണ് വിവരം.

മാത്രമല്ല റിയാസിന്റെ സുഹൃത്തുക്കളുടെ ചോദ്യം ചെയ്യലിലേക്ക് കടക്കാമെന്നും ഇ ഡി വിലയിരുത്തുന്നു. എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റിന്റെ ഉന്നതതല യോഗത്തിന് പിന്നാലെയായിരുന്നു പിണറായിക്കും റിയാസിനും എതിരെ ഇസിഐആർ രജിസ്റ്റർ ചെയ്തത്. വിജിലൻസ് കേസ് എടുത്തതിന് പിന്നാലെ എഫ്ഐആറിലെ വിവരങ്ങൾ തേടി ഇഡി വിജിലൻസിനെ
സമീപിച്ചിരുന്നു. പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )