ഇടിമിന്നലിൽ വീടുകൾക്ക് നാശനഷ്ടം; എംഎൽഎ സന്ദർശിച്ചു

ഇടിമിന്നലിൽ വീടുകൾക്ക് നാശനഷ്ടം; എംഎൽഎ സന്ദർശിച്ചു

  • നാശനഷ്ടങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ ഉറപ്പുനൽകി.

കൊയിലാണ്ടി: കഴിഞ്ഞ ദിവസം ശക്തമായ ഇടിമിന്നലിൽ മാരാംമുറ്റം തെരുവിലെ മൂന്ന് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ച പ്രദേശം കൊയിലാണ്ടി എംഎൽഎ അഡ്വ. കെ. പ്രവീൺകുമാർ സന്ദർശിച്ചു. വീടുകൾക്കുണ്ടായ നാശനഷ്ടങ്ങൾ അദ്ദേഹം നേരിട്ട് വിലയിരുത്തി.മനോജ് ( ശാന്തമന്ദിരം ), രാജൻ (അഖിൽ നിവാസ്), നാരായണി (പാത്തിക്കണ്ടി) എന്നിവരുടെ വീടുകൾക്കാണ് ഇടിമിന്നലിൽ നാശനഷ്ടങ്ങൾ സംഭവിച്ചത്. വീടുകളിലെ വൈദ്യുത സംവിധാനങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും കേടുപാടുകൾ ഉണ്ടായിട്ടുണ്ട്.

നാശനഷ്ടങ്ങളെക്കുറിച്ച് വിശദമായി പഠിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് എംഎൽഎ ഉറപ്പുനൽകി.
കെപിസിസി അംഗം രത്നവല്ലിടീച്ചർ, ഡിസിസി സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മുരളീധരൻ തോറോത്ത്, മണ്ഡലം പ്രസിഡണ്ട് രജീഷ് വേങ്ങളത്തു കണ്ടി, കൗൺസിലർ ഉമേന്ദ്രൻ സുകുമാരൻ മാസ്റ്റർ, സുമതി കെ എം, മണ്ഡലം സെക്രട്ടറി. മനോജ് എം.സി., വാർഡ് പ്രസിഡണ്ട് സുരേഷ് കെ.ബൂ ത്ത് പ്ര.സിഡണ്ട് വിജിത്ത് വിവി. അനീഷ് പി കെ എന്നിവർ എംഎൽഎയെ അനുഗമിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )