
രാജ്യത്തെ ഭിന്നിപ്പിക്കാൻചിലർ ശ്രമിക്കുന്നുവെന്നും അതിനെതിരെ ഒരുമിച്ച് പോരാടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
- രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും രാജ്യതാൽപ്പര്യത്തിനായി ഒന്നിച്ചുനിൽക്കണം.
ഡൽഹി: രാജ്യത്തെ ഭിന്നിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുവെന്നും അതിനെതിരെ ഒരുമിച്ച് പോരാടണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ ശത്രുക്കളെ പരാജയപ്പെടുത്തണമെന്നും മോദി ആവശ്യപ്പെട്ടു. സിജെപി അടക്കം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ രാജ്യതലസ്ഥാനര ശക്തമായ പ്രതിഷേധമുണ്ടായതിനാൽ ആണ് പ്രധാനമന്ത്രിയുടെ പ്രതികരണം.ഡൽഹി ഐപി എക്സ്റ്റൻഷനിലെ ഡിഡിഎ ഉത്സവ് ഗ്രൗണ്ടിൽ നടന്ന വിജയദശമി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.മോദി. ആഘോഷങ്ങളുടെ ഭാഗമായ രാവണരൂപം കത്തിക്കുന്ന ചടങ്ങിലും മോദി പങ്കുചേർന്നു.നമ്മുടെ ചിന്തകൾ ഒന്നായിരിക്കണം.

രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും രാജ്യതാൽപ്പര്യത്തിനായി ഒന്നിച്ചുനിൽക്കണം. രാജ്യത്തിന്റെ ശത്രുക്കൾക്കെതിരെ നമ്മൾ ഒരുമിച്ച് പോരാടണം”- പ്രധാനമന്ത്രി പറഞ്ഞു. വിജയദശമി എന്നത് തിന്മയുടെ മേൽ നന്മ നേടിയ വിജയമാണെന്നും പൊതു നന്മയ്ക്കാണ് നമ്മുടെ പ്രഥമ പരിഗണനയെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീരാമൻ്റെ ആശയങ്ങളാണ് ഇന്നും രാജ്യത്തിന് വഴികാട്ടുന്നതെന്നും നീതി, സമത്വം, ജനക്ഷേമം എന്നിവയിലൂന്നിയ മികച്ച ഭരണത്തിന്റെ മാതൃകയാണ് രാമരാജ്യം എന്നും മോദി പറഞ്ഞു.
