
ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിലേക്ക് കൊയിലാണ്ടി സ്പീഡ് അക്കാദമിയിലെ ഏഴ് താരങ്ങൾ
- സബ് ജൂനിയർ വിഭാഗത്തിൽ റണ്ണറപ്പ് കിരീടവും കൊയിലാണ്ടി സ്പീഡ് അക്കാദമി സ്വന്തമാക്കി.
കൊയിലാണ്ടി: കേരള സൈക്കിൾ പോളോ അസോസിയേഷൻ സംഘടിപ്പിച്ച സംസ്ഥാന ചാമ്പ്യൻഷിപ്പിൽ കൊയിലാണ്ടി സ്പീഡ് അക്കാദമിക്ക് തിളക്കമാർന്ന നേട്ടം. ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത ഏഴ് താരങ്ങൾ ദേശീയ ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ നേടി. സബ് ജൂനിയർ വിഭാഗത്തിൽ അൻവിത ബൈജേഷ്, നിയ കൃഷ്ണ, നൈതിക കല്യാൺ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. ജൂനിയർ വിഭാഗത്തിൽ ശൈത്യയും സീനിയർ വിഭാഗത്തിൽ ആർദ്ര, ജാൻവി ബി ശേഖർ, പാർവണ ബാബു എന്നിവരും ദേശീയ മത്സരത്തിന് യോഗ്യത നേടി.സബ് ജൂനിയർ വിഭാഗത്തിൽ റണ്ണറപ്പ് കിരീടവും കൊയിലാണ്ടി സ്പീഡ് അക്കാദമി സ്വന്തമാക്കി. അൻവിത ബൈജേഷ്, നിയ കൃഷ്ണ, നൈതിക കല്യാൺ, കീർത്തന, റിതിക എന്നിവരടങ്ങിയ ടീമാണ് ഈ നേട്ടം കൈവരിച്ചത്.

കൊയിലാണ്ടി സ്റ്റേഡിയത്തിൽ പരിശീലനത്തിനും കായികപ്രവർത്തനങ്ങൾക്കും നേരിടേണ്ടിവന്ന വിവിധ പ്രതിസന്ധികളെ അതിജീവിച്ച്, കഠിനാധ്വാനത്തിലൂടെയും നിരന്തര പരിശീലനത്തിലൂടെയും നേടിയ ഈ വിജയം അഭിനന്ദനാർഹമാണ്. പരിമിതികൾക്കിടയിലും ദേശീയതലത്തിലേക്ക് ഏഴ് താരങ്ങളെ എത്തിക്കാനായത് അക്കാദമിയുടെ പ്രവർത്തനമികവിന്റെയും താരങ്ങളുടെ ആത്മവിശ്വാസത്തിന്റെയും തെളിവാണ്.ദേശീയ ചാമ്പ്യൻഷനിലേക്ക് യോഗ്യത നേടിയ താരങ്ങളെയും റണ്ണറപ്പ് കിരീടം നേടിയ ടീമിനെയും പരിശീലകരായ നിയാസ്,ആർദ്ര, ടീം മാനേജർമാർ അഞ്ജു, ധന്യ, നവീന ബിജു, ശ്രീലാൽ പെരുവട്ടൂർ എന്നിവരെ കായികപ്രേമികൾ അഭിനന്ദിച്ചു.
