
കൊയിലാണ്ടി NH 66 ൽ നിന്നും നഗരത്തിലേക്കും നഗരത്തിൽ നിന്ന് NH 66 ലേക്കും ENTRY EXIT അനുവദിക്കുക;സി.പി.ഐ എം നേതൃത്വത്തിൽ കോമത്തുകര ബഹുജന ധർണ്ണ നടത്തി
- പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം എസ്. കെ. സജീഷ് ഉദ്ഘാടനം ചെയ്തു
വിയ്യൂർ: വിയ്യൂർ പന്തലായനി റോഡിൽ അണ്ടർപാസ് അനുവദിക്കുക ദേശീയപാതയുടെ പ്രവൃത്തി ത്വരിതപ്പെടുത്തുക എന്നീ മുദ്രാവാക്യമുയർത്തി സി.പി.ഐ എം നേതൃത്വത്തിൽ കോമത്തുകര ബഹുജന ധർണ്ണ നടത്തി. ബപ്പൻകാട് ടോൾ ബൂത്തിന് സമീപം കേന്ദ്രീകരിച്ച് പ്രകടനമായാണ് സമര കേന്ദ്രത്തിൽ എത്തി ചേർന്നത്. പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം എസ്. കെ. സജീഷ് ഉദ്ഘാടനം ചെയ്തു.

ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ അദ്ധ്യക്ഷനായി. കെ.ദാസൻ , നഗരസഭ ചെയർപേഴ്സൺ യു.കെ ചന്ദ്രൻ , കെ സത്യൻ , കെ.ടി. സിജേഷ് , ആർ.കെ. അനിൽകുമാർ , എൻ .കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു. കൺവീനർ എൽ.ജി. ലിജീഷ് സ്വാഗതം പറഞ്ഞു. കെ. ഷിജു നന്ദിയും പറഞ്ഞു.
CATEGORIES News
