സംസ്ഥാനത്ത് ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി:ട്രെയിൻ ഗതാഗതം താളംതെറ്റിയത് നിരവധി യാത്രക്കാരെ വലച്ചു

സംസ്ഥാനത്ത് ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി:ട്രെയിൻ ഗതാഗതം താളംതെറ്റിയത് നിരവധി യാത്രക്കാരെ വലച്ചു

  • തിരുവനന്തപുരം പാറശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റിയിരുന്നു

തിരുവനന്തപുരം : നീണ്ട അവധിക്കുശേഷം വിദ്യാഭ്യാസസ്ഥാപനങ്ങളും ഓഫീസുകളും തുറന്നദിവസം സംസ്ഥാനത്ത് ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി. തിരുവനന്തപുരത്ത് നിന്ന് നാ ഗർകോവിലിലേക്കും തിരിച്ചുമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. പല ട്രെയിനുകളും മണിക്കൂറുകൾ വൈകിയോടുകയുമാണ്. ട്രെയിൻ ഗതാഗതം താളംതെറ്റിയത് നിരവധി യാത്രക്കാരെ വലച്ചു. പരശുറാം എക്സ്പ്രസ് ഇതുവരെയും പുറപ്പെട്ടിട്ടില്ല. താംബരം- ഗുരുവായൂർ എക്സ്പ്രസ്, മധുരൈ – പുനലൂർ എക്സ്പ്രസ്, അമൃത് ഭാരത് അമൃത് ഭാരത് എക്സ്പ്രസ് എന്നീ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുകയാണ്.

നാഗർകോവിൽ- പുനലൂർ പാസഞ്ചർ, തിരുവനന്തപുരം നോർത്ത്-നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ, പുനലൂർ- കന്യാകുമാരി പാസഞ്ചർ, തിരുവനന്തപുരം സെൻട്രൽ താംബരം എക്‌സ്പ്രസ് ട്രെയിനുകൾ വൈകുകയാണ്. അതിനിടെ തിരുവനന്തപുരം പാറശാലയിൽ റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞുവീണ് ട്രെയിൻ എഞ്ചിൻ പാളം തെറ്റിയിരുന്നു. ബിലാസ്‌പൂർ-തിരുനെൽവേലി എക്സ‌്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. എഞ്ചിന്റെ നാല് വീലുകൾ ട്രാക്കിൽ നിന്ന് തെന്നിമാറി.വ്യാഴാഴ്ച പുലർച്ചെ രണ്ടോടെയാണ് അപകടമുണ്ടായത്. കനത്ത മഴയിൽ ട്രാക്കിലേക്ക് മണ്ണിടിഞ്ഞ് വീണിരുന്നു. ഇതിനെ തുടർന്നാണ് അപകടം. ആർക്കും പരിക്കില്ല. മണ്ണ് നീക്കാനുള്ള ശ്രമം തുടരുകയാണ്. തിരുവനന്തപുരം-നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )