ജന്തർ മന്തർ സമരം പയ്യോളിയിലും

ജന്തർ മന്തർ സമരം പയ്യോളിയിലും

  • പ്രശസ്ത എഴുത്തുകാരൻ പി .എൻ ഗോപികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

പയ്യോളി:പുരോഗമന കലാസാഹിത്യ സംഘവും മൊണ്ടാഷ് ഫിലിം സൊസൈറ്റിയും ചേർന്ന് സംഘടിപ്പിച്ച ജന്തർ മന്തർ സമരം കടലിരമ്പത്തോടെ പയ്യോളിയിൽ നടന്നു. പ്രശസ്ത എഴുത്തുകാരൻ പി .എൻ ഗോപികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം ഏരിയ പ്രസിഡണ്ട് ആർ. കെ സതീഷ് അധ്യക്ഷത വഹിച്ചു.

ഡോ. പി കെ. പോക്കർ മുഖ്യപ്രഭാഷണം നടത്തി. പി. കെ കൃഷ്ണദാസ് കവിത ചൊല്ലിയും, അഭിലാഷ് തിരുവോത്ത് ചിത്രം വരച്ചും സമരത്തിന് തുടക്കം കുറിച്ചു. സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബി, എഴുത്തു കാരനും പ്രഭാഷകനുമായ കെ. ഇ.എൻ കുഞ്ഞമ്മദ് എന്നിവർ ഓൺലൈനിൽ സമര സദസ്സിന് അഭിവാദ്യമർപ്പിച്ചു.

ജന്തർ മന്തർ സമരത്തിൽ പങ്കെടുത്ത എൻ.ടി അതുൽ രാജ്, ഇ.സി സജീർ, ഫിദൽ റോയ്സ് എന്നിവരെ ആദരിച്ചു. ദിലീപ് കീഴൂർ, പി എം സുധീഷ്, സുഭാഷ് കൊളാവിപ്പാലം, വിജയൻ പെരിങ്ങാടി, എന്നിവർ ചിത്രരചന നടത്തി. വിനീത പുറക്കാട് ,സോമൻ മേലടി എന്നിവർ കവിത ചൊല്ലി.ദീപ ഡി ഓർഗ,എം.പി.ഷിബു, ശശിധരൻ കെ,ചെറിയാവി സുരേഷ് ബാബു, എഴുത്തുകാരായ ഇബ്രാഹിം തിക്കോടി ,സോമൻ കടലൂർ എന്നിവരും, വ്യത്യസ്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ രാജൻ കൊളാവിപ്പാലം, സെയ്ദ് സാലിഹ്, പി. എം അഷറഫ്, ബഷീർ മേലടി ,ചന്ദ്രൻ മുദ്ര എന്നിവർ സംസാരിച്ചു എം പി സുരേന്ദ്രൻ സ്വാഗതവും പി കെ ശശികുമാർ നന്ദിയും രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )