ഡൽഹി സമര പോരാളികൾക്ക് ഐക്യദാർഢ്യം: കൊയിലാണ്ടിയിൽ ‘ഉയരട്ടെ ജന്തർ മന്ദർ’ സംഘടിപ്പിച്ചു

ഡൽഹി സമര പോരാളികൾക്ക് ഐക്യദാർഢ്യം: കൊയിലാണ്ടിയിൽ ‘ഉയരട്ടെ ജന്തർ മന്ദർ’ സംഘടിപ്പിച്ചു

  • പരിപാടിയിൽ ടി.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു.


കൊയിലാണ്ടി: ഡൽഹി സമര പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘ഉയരട്ടെ ജന്തർ മന്ദർ’ എന്ന പേരിൽ സമരത്തെരുവിലെ പാട്ടും പറച്ചിലും സംഘടിപ്പിച്ചു. 
പരിപാടിയിൽ ടി.കെ. പ്രദീപ് അധ്യക്ഷത വഹിച്ചു. സി.ബി. ജോയ് സ്വാഗതം ആശംസിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം എംഎം ജിജേഷ് കവി മോഹനൻ നടുവത്തൂർ, മധു മാസ്റ്റർ, സി പി ആനന്ദൻ നോവലിസ്റ്റ് റിഹാൻ റാഷിദ്,എ സുരേഷ്, അനിൽ കഞ്ഞിലശ്ശേരി,ശ്രീജിത്ത്‌ കഞ്ഞിലശ്ശേരി, രാജീവൻ, സഫീല പുനത്തിൽ, കെ ശ്രീനിവാസൻ, കെ സി ദിലീപ് dyfi ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ബി പി ബബീഷ്, എൻ ബിജീഷ് കീർത്തന കെ എസ്, ആർ ബി റിബിൻ കൃഷ്ണ, നിതിൻ ലാൽ ഉൾപ്പെടെയുള്ള പ്രമുഖർ പരിപാടിയിൽ സംസാരിച്ചു.

ആർട്ടിസ്റ്റ് ഷാജി പൂക്കാട്, അനിൽ കഞ്ഞിലശ്ശേരി, എന്നിവർ കൺവാസിൽ ഡൽഹിയിലെ സമരത്തെരുവുകളുടെ ഓർമ്മ പുതുക്കിക്കൊണ്ട് രേഖപ്പെടുത്തി.
സമരമുഖങ്ങളിലെ ചൂടും ചൂരും ഒപ്പിയെടുത്ത പാട്ടുകളും സംവാദങ്ങളും പരിപാടിയെ ഏറെ ശ്രദ്ധേയമാക്കി. യുവജനങ്ങളുടെ വലിയ പങ്കാളിത്തം കൊണ്ട് പരിപാടി സജീവമായിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )