
കൊയിലാണ്ടി കൾച്ചറൽ ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു
- കൊയിലാണ്ടി കൾച്ചറൽ ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് സംഘാടക സമിതി ചെയർമാൻ അഡ്വ.കെ.പ്രവീൺ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: കൊയിലാണ്ടി കൾച്ചറൽ ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് സംഘാടക സമിതി ചെയർമാൻ അഡ്വ.കെ.പ്രവീൺ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. കെസിഎഫ് ജനറൽ കൺവീനർ, നഗരസഭാ ചെയർമാൻ യു.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.കൊയിലാണ്ടിയുടെ പൈതൃകവും സാംസ്കാരിക മുഖവും ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കാൻകെസിഎഫിന് കഴിയുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രവീൺ കുമാർ പറഞ്ഞു. എല്ലാവരേയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ജനകീയ സംഘാടനമായിരിക്കും ഈ ഉത്സവത്തിൻ്റെത്. കെസിഎഫിൻ്റെ വിജയത്തിനായി എല്ലാ സാധ്യതകളും ഉപ യോഗപ്പെടുത്തും – അദ്ദേഹം പറഞ്ഞു.
കൊയിലാണ്ടിക്ക് എന്നും ഓർമ്മിക്കാവുന്ന തരത്തിലുള്ള മികച്ച ഒരുത്സവമായി കെസിഎഫിനെ മാറ്റണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ നഗരസഭാ ചെയർമാൻ യു.കെ.ചന്ദ്രൻ പറഞ്ഞു. ഫെസ്റ്റിവലിൻ്റെ വിജയത്തിനായി എല്ലാവരും കൈകോർക്കണമെന്നും യു.കെ.ചന്ദ്രൻ പറഞ്ഞു.

കൊയിലാണ്ടി നഗരസഭാ കൗൺസിലർമാരായ എം.ദൃശ്യ, അഡ്വ.ഉപേന്ദ്രൻ; പി.കെ.ഭരതൻ, ഇ.കെ.അജിത്, വി.പി.ഭാസകരൻ, രാജു മാസ്റ്റർ, പി.കെ.അരവിന്ദൻ എന്നിവർ സംസാരിച്ചു. കെസിഎഫ് ഡയറക്ടർ എൻ.ഇ.ഹരികുമാർ സ്വാഗതമാശംസിച്ചു.കോർഡിനേറ്റർ രാജേഷ് കീഴരിയൂർ നന്ദി പ്രകാശിപ്പിച്ചു.
കെസിഎഫ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ, സാമൂഹ്യസാംസ്ക്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
