രാഷ്ട്രീയ വയോശ്രീ പദ്ധതിയിൽ നൂറോളം പേർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

രാഷ്ട്രീയ വയോശ്രീ പദ്ധതിയിൽ നൂറോളം പേർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു

  • ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.

രാഷ്ട്രീയ വയോശ്രീ പദ്ധതിയിൽ നൂറോളം പേർക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു
കോഴിക്കോട്: കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ വയോശ്രീ പദ്ധതിയുടെ ഭാഗമായി നൂറോളം ഗുണഭോക്താക്കൾക്ക് സഹായ ഉപകരണങ്ങൾ വിതരണം ചെയ്തു. ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.


വീൽചെയറുകൾ, ഹിയറിങ് എയ്ഡുകൾ, നടുവേദനയ്ക്കുള്ള ബെൽറ്റുകൾ, വാക്കിംഗ് സ്റ്റിക്കുകൾ തുടങ്ങിയ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. വയോജനങ്ങൾക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും ദൈനംദിന ജീവിതത്തിൽ കൂടുതൽ സൗകര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
വിതരണോദ്ഘാടനം ബിജെപി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി. ആർ. പ്രഫുൽ കൃഷ്ണൻ നിർവഹിച്ചു. എസ്.സി. മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വി. സി. ബിനീഷ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )