
ആർഎസ്എസ് അജണ്ട നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നേതൃത്വം കൊടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
- തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്ത പ്രവൃത്തികളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു
തിരുവനന്തപുരം: ആർഎസ്എസ് അജണ്ട നടപ്പാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നേതൃത്വം കൊടുക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്ത പ്രവൃത്തികളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇടത് വിദ്യാർഥി സംഘടനകൾ ലോക് ഭവനിലേക്ക് നടത്തിയ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ സംസ്ഥാനങ്ങളിലെ കണക്കുകൾ പ്രകാരം, 13 കോടി ജനങ്ങളെയാണ് വോട്ടവകാശം ഇല്ലാത്തവരാക്കി മാറ്റിയത്.ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ ദുരുപയോഗം ചെയ്യുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. ജന്തർ മന്തറിൽ സമരം ചെയ്യാൻ പോലും അവകാശം കൊടുക്കുന്നില്ല.

ഗ്യാനേഷ് കുമാർ പുറത്തുപോയെ പറ്റൂ. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റ് അംഗങ്ങളുടെ അഭിപ്രായങ്ങൾ മാനിക്കാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഏകപക്ഷീയമായാണ് കാര്യങ്ങൾ നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെ അതിക്രൂരമായാണ് അടിച്ചമർത്തുന്നത്. വിദ്യാർഥികളുടെ തല തല്ലിപൊളിക്കുകയാണ്. രാജ്യത്തെ ജനാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളും വലിയ ഭീഷണിയാണ് കമ്മീഷണർ ഏകപക്ഷീയമായാണ് കാര്യങ്ങൾ നടപ്പാക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഗ്യാനേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തെ അതിക്രൂരമായാണ് അടിച്ചമർത്തുന്നത്. വിദ്യാർഥികളുടെ തല തല്ലിപൊളിക്കുകയാണ്. രാജ്യത്തെ ജനാധിപത്യവും ഭരണഘടനാ സ്ഥാപനങ്ങളും വലിയ ഭീഷണിയാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
