
നവജീവനം അധ്യാപക പരിശീലന പരിപാടിക്ക് പന്തലായനി ബി ആർ സിയിൽ തുടക്കമായി
- കൊയിലാണ്ടി ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിശീലനം എച്ച് എം ഫോറം കൺവീനർ പ്രജീഷ് ഡി എൻ ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: എൽ പി, യു പി വിഭാഗം അധ്യാപകർക്കായുള്ള നവജീവനം അധ്യാപക പരിശീലന പരിപാടിക്ക് പന്തലായനി ബി ആർ സിയിൽ തുടക്കമായി
കൊയിലാണ്ടി ഗവ. മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിശീലനം എച്ച് എം ഫോറം കൺവീനർ പ്രജീഷ് ഡി എൻ ഉദ്ഘാടനം ചെയ്തു. ബി ആർ സി പരിധിയിലെ എൽ പി, യു പി വിഭാഗങ്ങളിൽ നിന്നായി ഇരുനൂറോളം അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്.

സംസ്ഥാന സർക്കാറിൻ്റെ നൂറു ദിന കർമ്മ പദ്ധതികളുടെ ഭാഗമായി സമഗ്രശേഷ കേരളം നടപ്പിലാക്കുന്ന പദ്ധതിയാണ് നവജീവനം. അടിസ്ഥാന ഭാഷാ ഗണിതശേഷികൾ ആർജിക്കുന്ന വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കുക എന്നതാണ് പദ്ധതിയുടെ കാതലായ ലക്ഷ്യം. എൽ പി യു പി വിഭാഗങ്ങളിൽ മലയാളഭാഷ പരിമിതികളെ നേരിടാനും അധ്യാപകരെയും കുട്ടികളെയും ശാക്തികരിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
ജി എം വി എച്ച് എസ് എസ് പ്രധാനാധ്യാപിക സുജില സ്വാഗതം പറഞ്ഞ ചടങ്ങിൽ പന്തലായനി ബി പി സി നാസിബ് കരുവോത്ത് അധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കൽറ്റി ഡോ. ആതിര മിഥുൻ ചടങ്ങിൽ മുഖ്യാതിഥിയായി. ബൈജാ റാണി, ഉഷശ്രീ, അനഘ എന്നിവർ ആശംസ അറിയിച്ചു. ചടങ്ങിന് ൠഷി സുകുമാർ നന്ദി പറഞ്ഞു.
CATEGORIES News
