യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷകൾ അസ്തമിച്ചുവെന്ന്എൽപിഎസ്ടി സമര നേതാവ് വളർമതി

യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷകൾ അസ്തമിച്ചുവെന്ന്എൽപിഎസ്ടി സമര നേതാവ് വളർമതി

  • നീതിക്ക് വേണ്ടിയുള്ള പോരാട്ടം അടിച്ചമർത്താൻ നോക്കിയിട്ട് കാര്യമില്ലെന്നും എല്ലാം ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും വളർമതി പ്രതികരിച്ചു

തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത്‌ എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്‌സിനെതിരെ കേസെടുത്തതിൽ രൂക്ഷ വിമർശനവുമായി സമര സമിതി നേതാവ് വളർമതി. പോലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നുവെന്ന് വളർമതി വിമർശിച്ചു. യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷകൾ അസ്തമിച്ചു. മറ്റ് പാർട്ടികൾ ഭരിക്കുമ്പോൾ യുഡിഎഫ് പഞ്ചാര വാക്കുകൾ പറയുന്നു.

കഴിഞ്ഞ സർക്കാരിന്റെ വീഴ്ച്‌ചകൾ കൊണ്ടാണ് യുഡിഎഫ് അധികാരത്തിൽ ഇരിക്കുന്നതെന്ന് മറക്കരുത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം അടിച്ചമർത്താൻ നോക്കിയിട്ട് കാര്യമില്ലെന്നും എല്ലാം ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും വളർമതി പ്രതികരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )