
ഡൽഹിയിലെ ഇന്ദിരാ സ്മാരകത്തിലും ശക്തി സ്ഥലിലും പ്രധാന നേതാക്കൾ ആദരവർപ്പിച്ചു
- മല്ലികാർജുൻ ഖർഗെ, സോണിയഗാന്ധി, രാഹുൽ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി എന്നിവർ ആദരവർപ്പിച്ചു.
ന്യൂഡൽഹി : മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമ വാർഷികവും പ്രഥമ ആഭ്യന്തര മന്ത്രി സർദാർ വല്ലഭായി പട്ടേലിൻ്റെ ജന്മ വാർഷികവും രാജ്യം ആചരിക്കുന്നു.ഡൽഹിയിലെ ഇന്ദിരാ സ്മാരകത്തിലും സ്മൃതി കുടീരമിരിക്കുന്ന ശക്തി സ്ഥലിലും പ്രധാന നേതാക്കൾ ആദരവർപ്പിക്കാനെത്തി. മല്ലികാർജുൻ ഖർഗെ, സോണിയഗാന്ധി, രാഹുൽ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി എന്നിവർ ആദരവർപ്പിച്ചു.

മുത്തശ്ശിയുടെ മടിയിലിരുന്ന് തമസോമ ജ്യോതിർ ഗമയ എന്ന ശ്ലോകം ഉരുവിടുന്നത് പങ്കിട്ടാണ് രാഹുൽ ഗാന്ധി ഇന്ദിരയെ അനുസ്മരിച്ചത്. സർദാർ പട്ടേലിൻ്റെ ജന്മദിനം ഏകദാ ദിനമായി രാജ്യം വിപുലമായി ആചരിക്കുകയാണ്.
ഡൽഹിയിലെ പട്ടേൽ സ്മൃതിയിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പുഷ്പാർച്ചന നടത്തി
CATEGORIES News
TAGS newdelhi
