പ്രാണവായുവിന് വില നൽകേണ്ടി വരുമെന്ന് എം.പി വീരേന്ദ്രകുമാർ മുമ്പേ പറഞ്ഞു വച്ചു : മനയത്ത് ചന്ദ്രൻ

പ്രാണവായുവിന് വില നൽകേണ്ടി വരുമെന്ന് എം.പി വീരേന്ദ്രകുമാർ മുമ്പേ പറഞ്ഞു വച്ചു : മനയത്ത് ചന്ദ്രൻ

  • “രാമൻ്റെ ദുഃഖം ” എന്ന കൃതിയെ സംബന്ധിച്ച് എം.പി വീരേന്ദ്രകുമാർ പഠന കേന്ദ്രം കൊയിലാണ്ടിയിൽ സംഘടിപ്പിച്ച പുസ്തക ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം

കൊയിലാണ്ടി : നമ്മൾ ശ്വസിക്കുന്ന പ്രാണവായുവിന് പോലും വിലനൽകേണ്ടിവരുമെന്ന് എം.പി വീരേന്ദ്രകുമാർ മുമ്പേ പറഞ്ഞ് വച്ചത് ഇന്ന് യാഥാർത്ഥ്യമായെന്ന് സംസ്ഥാന ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി മനയത്ത് ചന്ദ്രൻ പറഞ്ഞു. കുടിവെള്ളത്തിന് പാലിനേക്കാൾ വില വരുമെന്ന് പ്രവചിച്ച വിരേന്ദ്രകുമാർ പരിസ്ഥിതി സംരക്ഷണത്തിനായ് എന്നും കലഹിച്ചിരുന്നു. പ്ലാച്ചിമടയിൽ വീരേന്ദ്രകുമാറിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ജല സമ്മേളനം പുതിയ കാലത്ത് ഏറെ പ്രസക്തമാണെന്നും അദ്ധേഹം പറഞ്ഞു. “രാമൻ്റെ ദുഃഖം ” എന്ന കൃതിയെ സംബന്ധിച്ച് എം.പി വീരേന്ദ്രകുമാർ പഠന കേന്ദ്രം കൊയിലാണ്ടിയിൽ സംഘടിപ്പിച്ച പുസ്തക ചർച്ച ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

പഠന കേന്ദ്രം പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി അദ്ധ്യക്ഷനായി. എഴുത്തുകാരായ രമേശ്കാവിൽ , മോഹനൻ ചേനോളി, പഠന കേന്ദ്രം ജന. സെക്രട്ടറി സുനിൽ ഓടയിൽ ,രജീഷ് മാണിക്കോത്ത് തുടങ്ങിയവർ സംസാരിച്ചു. ആർജെ.ഡി ജില്ലാ പ്രസിഡൻ്റ് എം.കെ. ഭാസ്‌കരൻ, എം.പി ശിവാനന്ദൻ , ജെ.എൻ പ്രേം ഭാസിൻ, ഭാസ്‌കരൻ കൊഴുക്കല്ലൂർ, ഗണേശൻകാക്കൂർ,പി.സി നിഷാകുമാരി, എൻ നാരായണൻ കിടാവ്, എം പി അജിത, സുജ ബാലുശ്ശേരി, പ്രവീൺ തച്ചറത്ത്, കെ.സർജാസ്, കെ. റൂസ്സി എന്നിവർ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )