
പോലീസ് കർഷകൻ സുരേഷിന്റെ തോട്ടത്തിൽ പൈനാപ്പിളും വിരിഞ്ഞു
- പൈനാപ്പിൾകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ബഹു മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദീപ ഡി ഓൾഗയും സൂര്യകാന്തിയുടെ വിത്തിടൽ കർമ്മം ബഹു ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ലത പൊറ്റയിലും നിർവഹിച്ചു.
പോലീസ് കർഷകൻ സുരേഷിന്റെ തോട്ടത്തിൽ പൈനാപ്പിളും വിരിഞ്ഞു. ഒറോക്കുന്ന് മലയിലെ ഒന്നര ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് വിവിധതരം കൃഷികൾ നടത്തിയതിന്റെ ഭാഗമായി നടത്തിയ പൈനാപ്പിൾ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനവും, പുതുതായി ആരംഭിക്കുന്ന സൂര്യകാന്തി കൃഷിയുടെ വിത്തിടൽ കർമ്മവും നടന്നു. പൈനാപ്പിൾകൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം ബഹു മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ദീപ ഡി ഓൾഗയും സൂര്യകാന്തിയുടെ വിത്തിടൽ കർമ്മം ബഹു ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി ലത പൊറ്റയിലും നിർവഹിച്ചു. ബഹു കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി കെ ബാബു അധ്യക്ഷം വഹിച്ചു.ഒറോക്കുന്ന് മലയിലെ തോട്ടത്തിൽ നേന്ത്രവാഴ കൃഷി, ഇഞ്ചി,മഞ്ഞൾ കൃഷി പച്ചക്കറി കൃഷി, ചെണ്ടുമല്ലി എന്നിവയുടെയൊക്കെ തുടർച്ചയായാണ് പൈനാപ്പിളും കൃഷി ചെയ്തത്. താമരശ്ശേരി നിന്നും കൊണ്ടുവന്ന 3000 ത്തോളം തൈകളാണ് തോട്ടത്തിൽ നട്ടത്. വന്യ മൃഗ ശല്യം രൂക്ഷമായുള്ള പ്രദേശമായതിനാൽ മുള്ളൻ പന്നിയും മറ്റും കുറെ ശല്യം ചെയ്തെങ്കിലും മോശമല്ലാത്ത വിളവാണ് ലഭിച്ചത്.

കീഴരിയൂർ പ്രദേശത്ത് ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പൈനാപ്പിൾ കൃഷി വിജയകരമായിരുന്നു എന്ന് സുരേഷ് സാക്ഷ്യപ്പെടുത്തുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി സുനിത ബാബു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീ കെ പി ഭാസ്കരൻ, ശ്രീ രാമചന്ദ്രൻ, ശ്രീ രാധാകൃഷ്ണൻ ഇ എം, അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസർ ഷാജി പി, സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി ആതിര ചാലിൽ, സിഡിഎസ് അക്കൗണ്ടന്റ് രമാദേവി, ശ്രീ എൻ എം സുനിൽ,ശ്രീ കെ എം സുരേഷ് ബാബു, ശ്രീ കൊല്ലംകണ്ടി വിജയൻ, ഒ കെ സതീഷ്, ശോഭ എൻ ടി, ശ്രീ വാസുദേവാശ്രമ ഹയർസെക്കൻഡറി സ്കൂളിലെ ഗൈഡ്സ് യൂണിറ്റ് വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആവശ്യക്കാർക്ക് ആവശ്യാനുസരണം പൈനാപ്പിൾ പറിച്ച് നൽകുന്നതാണ് എന്ന് സുരേഷ് അറിയിച്ചു
