‘സിദ്ധാർഥ്’ ആപ്പ് മുഖ്യമന്ത്രി വി ഡി സതീശൻ പുറത്തിറക്കി

‘സിദ്ധാർഥ്’ ആപ്പ് മുഖ്യമന്ത്രി വി ഡി സതീശൻ പുറത്തിറക്കി

സർക്കാർ അധികാരത്തിൽ വന്നപ്പോൾ നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണിതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ചടങ്ങിൽ വ്യക്തമാക്കി.

തിരുവനന്തപുരം:സംസ്ഥാനത്തെ ക്യാമ്പസുകളിൽ റാഗിങ് പൂർണമായും തടയുക എന്ന ലക്ഷ്യത്തോടെ സജ്ജമാക്കിയ ‘സിദ്ധാർഥ്’ ആപ്പ് മുഖ്യമന്ത്രി വി ഡി സതീശൻ പുറത്തിറക്കി. തിരുവനന്തപുരം ഗവ. വുമൺസ് കോളേജിൽ നടന്ന ചടങ്ങിലാണ് വിവിധ പദ്ധതികൾക്കൊപ്പം പുതിയ ആപ്പിന്റെ ലോഞ്ചിങ്ങും നടന്നത്. നിയമസഭയിൽ പുതിയ ആന്റി റാഗിങ് ആക്ട് അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും സർക്കാർ അധികാരത്തിൽ വന്നപ്പോൾ നൽകിയ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നാണിതെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ചടങ്ങിൽ വ്യക്തമാക്കി. പൂക്കോട് വെറ്ററിനറി കോളജിൽ റാഗിങ്ങിനിരയായി മരണപ്പെട്ട സിദ്ധാർഥിന്റെ ഓർമയിലാണ് ഈ ആപ്പ് തയ്യാറാക്കിയിരിക്കുന്നത്.

രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും റാഗിങ് തടയാനുംവിദ്യാർഥികൾക്ക് ഭയരഹിതമായി പരാതി നൽകാനുമുള്ള സംവിധാനം ഈ ആപ്പിലൂടെ ലഭ്യമാകും. ഇനി ഒരു ക്യാമ്പസിലും ഒരു സിദ്ധാർഥൻ ഉണ്ടാകാൻ പാടില്ലെന്ന ശക്തമായ തീരുമാനത്തിന്റെ ഭാഗമായാണ് സർക്കാർ ഇത്തരമൊരു നടപടിയിലേക്ക് കടന്നത്. സിദ്ധാർഥിന്റെ അമ്മയുടെ കണ്ണീരിൽ നിന്നാണ് ഈ ആപ്പ് രൂപംകൊണ്ടതെന്നും ഇനി ഒരു കുട്ടിക്കും തങ്ങൾ തനിച്ചാണെന്ന തോന്നൽ ഉണ്ടാകരുതെന്നും സർക്കാർ എപ്പോഴും അവർക്കൊപ്പമുണ്ടെന്നും ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )