
മൂടാടി ഉരുപുണ്ണ്യ കാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ കർക്കടക വാവുബലിക്കായി ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു
- ആഗസ്റ്റ് 12 ന് ബുധനാഴ്ച പുലർച്ചെ മൂന്നു മണി മുതൽ കടൽക്കരയിലെ ക്ഷേത്ര ബലി തറയിൽ കർമ്മങ്ങൾ നടക്കും.
കൊയിലാണ്ടി: മൂടാടി ഉരു പുണ്ണ്യ കാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ കർക്കടക വാവുബലിക്കായി ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി. ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ആഗസ്റ്റ് 12 ന് ബുധനാഴ്ച പുലർച്ചെ മൂന്നു മണി മുതൽ കടൽക്കരയിലെ ക്ഷേത്ര ബലി തറയിൽ കർമ്മങ്ങൾ നടക്കും. ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ബലിത്തറ വിപുലീകരിച്ച് നവീകരണ പ്രവർത്തികൾ ചെയ്തിട്ടുണ്ട്, കടലിനഭിമുഖമായി സുരക്ഷാവേലികൾ സ്ഥാപിച്ചു. പോലീസ്, അഗ്നി രക്ഷാ സേന, കോസ്റ്റ് ഗാർഡ്, മെഡിക്കൽ ആംബുലൻസ്, സൗകര്യങ്ങൾ ഒരുക്കും.

ദേശീയ പാതയിലെ കവാടം മുതൽ രണ്ട് വരിയായി ക്ഷേത്രത്തിലെ ബലിതർപ്പണ്ണ കൗണ്ടറിലെക്ക് ഭക്തരെ കടത്തിവിടുക. അവിടെ നിന്നു തന്നെ ബലി സാധനങ്ങൾ വാങ്ങി ബലിത്തറയിലെക്ക് കടക്കാം. ബലി കഴിഞ്ഞതിനു ശേഷം ക്ഷേത്ര കുളത്തിൽ കുളിക്കാനും സൗകര്യമുണ്ടാകും. ഭക്തജനങ്ങൾക്ക് പ്രഭാത ഭക്ഷണവും ഉണ്ടായിരിക്കും.
CATEGORIES News
